കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ കൊറോണ - കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - കോവിഡ് 19

2019 ഡിസംബർ 2 ന് ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഒരു മാംസക്കടയിലാണ് ഞാൻ ജനിച്ചത്.അവിടെ നിന്ന് മനുഷ്യരിലേക്ക് ഞാൻ പടരാൻ തുടങ്ങി.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പോകുമ്പോൾ എനിക്ക് ഇരട്ടി ശക്തി ലഭിച്ചിരുന്നു.ആദ്യമൊന്നും ആർക്കും എന്നെ മനസ്സിലായില്ല പിന്നീട് ഞാൻ ഒരുപാടു പേരെ കൊന്നതിനു ശേഷം ഞാൻ ഒരു വൈറസാന്നെന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞന്മാർ എനിക്കൊരു പേരു തന്നു കൊറോണ. പിന്നെ അങ്ങോട്ട് എനിക്ക് നല്ല കാലമായിരുന്നു. ഒരാളിൽ നിന്ന് എല്ലാവരിലേക്കും ഞാൻ പടരാൻ തുടങ്ങി. അങ്ങനെ എല്ലാ രാജ്യങ്ങളിലും ഞാൻ പ്രസിദ്ധനായി.പിന്നീട് അവർ എനിക്ക് ഒരു ഓമന പേരിട്ടു കോവിഡ് 19 എന്നായിരുന്നു അത്. ഞാൻ ശക്തമായി പടരുന്നതുകണ്ട് എല്ലാവരും കൂടെ എന്നെ പിടിച്ചുകെട്ടാൻ തുടങ്ങി. ആരോഗ്യപ്രവർത്തകരും, പോലീസുകാരും, ഉദ്യേഗസ്ഥരും, ബാക്കിയുള്ള എല്ലാ പൊതുജനങ്ങളും എന്നെ തുരത്താനായി ശ്രമിച്ചു കൊണ്ടേയിരുന്നു. സോപ്പിട്ടു കൈ കഴുകിയും മാസ് കു ധരിച്ചും വീട്ടിൽ നിന്നും പുറത്തിറങ്ങാതെയും അവർ എന്നെ തടയാൻ നോക്കി .എന്നാലും പല രാജ്യങ്ങളിലും ഞാൻ ശക്തി പ്രാപിച്ചു കൊണ്ടിരുന്നു. ഞാൻ കാരണം അടുത്തിരിക്കുന്ന മനുഷ്യർ പോലും അകലാൻ കാരണമായി.ഞാൻ കാരണം കളികളെല്ലാം കാര്യമായി, ആരാധാനാലയങ്ങൾ നിശബ്ദമായി.ഞാൻ എന്നു പോകുമെന്നോ എപ്പോൾ പോകുമെന്നോ എനിക്ക് തന്റെ അറിയില്ല. മനുഷ്യരെ ഇത്രയധികം ബുദ്ധിമുട്ടിക്കണം എന്നു ഞാൻ കരുതിയില്ല. എന്നാൽ ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത എന്നെ ഇവിടേക്ക് എത്തിച്ചതും മനുഷ്യൻ തന്നെയാണ്. ഇനി എനിക്ക് നിങ്ങളിൽ നിന്നും വിട്ട് പിരിയാൻ ആവില്ല. അതിന് നിങ്ങൾ തന്നെ വിചാരിക്കണം. ഇല്ലെങ്കിൽ ഞാൻ എനിയും ഒരുപാട് ജീവനുകൾ എടുക്കും. അതിൽ എനിക്ക് ഭയങ്കര വിഷമമുണ്ട് പക്ഷെ എന്റെ ജോലി എനിക്ക് ചെയ്യണ്ടേ......

ആര്യ ശശി
ഒൻപതാം ക്ലാസ് കെ എം വി എച്‌ എസ് എസ് കൊടക്കാട് , കാസറഗോഡ്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം