കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം

ഈശ്വരൻ നൽകിയ ഈ പുണ്യ ജന്മത്തിൽ
ഞാൻ ഒരു പൂമൊട്ടായ് വളർന്നു.
അമ്മതൻ അരികിൽ പൊട്ടി മുളച്ച ഞാൻ,
കണ്ടു ചുറ്റും സുരഭ്യം പരത്തും പൂക്കൾ.
രാത്രിയിൽ ഞാനുമെൻ സഹോദരങ്ങളും
അമ്പിളിതൻ പാലൊളിയിൽ മയങ്ങി
പ്രഭാതത്തിൻ സ്വർണചകോരം പോലെ
തിളങ്ങും സൂര്യനെ കണ്ടു മിഴി തുറന്നു.
ദിനങ്ങൾ മെല്ലെ കടന്നു പോകവേ.
ഞാൻ അറിഞ്ഞു ഉദ്യാനത്തിൻ മാറ്റങ്ങൾ,
ചിരികളിയോടെ സർവ്വർക്കും നന്മയാം
മധു പകർന്ന സുമങ്ങൾ
താഴെ കിടക്കുന്നു.
ചിലവ പാതി പുഴു തിന്നു
മണ്ണിൽ വീണ്,
ആരുടെയോ പാദത്തിനടിയിൽ അരയുന്നു,
ഹാ... എത്ര നിഗൂഢമാം
ജീവിതത്തിൻ,
അറിയാത്ത ഈ ഘോരവഴികൾ.
ജീവിതത്തിൻ അജ്ഞാത വഴികളെ സ്മരിക്കവേ,
കിഴക്കൻ കാറ്റ് എന്നെ തൊട്ടുണർത്തി.
ദേശാടനഗമനത്തിനിടയിൽ എന്നെ കണ്ട അവൾ,
മനുഷ്യ കഥ പറഞ്ഞു തന്നു.
ഭൂമിയെ നശിപ്പിക്കും അവൻ തൻ സ്വാർത്ഥമനസ്സ് എത്ര നിഷ്ട്ടൂരം.
അവൻ തൻ മനസ്സിൽ അവന് അമരത്വമാണെന്നും.,
പക്ഷെ ഞാൻ ഇന്ന് നന്മ പരത്തും പുഷ്പങ്ങളുടെ മൃതി കണ്ടു,
എന്നിട്ടാണോ നാശം വിതക്കും മനുഷ്യന്റെ അമരത്വം.
ആർക്കുമറിയാത്ത ഈ ജീവിത വഴികളിൽ,
നാളെ ആരുണ്ടെന്ന് ആർക്കറിയാം.
നീർക്കുമിള പോലെയുള്ള
ജീവിതത്തിൽ
സന്തുഷ്ടരാകാം എന്ന് മാത്രം.
ഞാൻ അറിഞ്ഞ ഈ രണ്ടു കാര്യങ്ങളും,
എൻ ജീവിത ഗുണപാഠമാണ്.
ഒരു അറിവ് ലഭിച്ച ശേഷം, മറ്റൊരറിവിനായ് ഗമിക്കുന്ന നാം,
ഒരു ജീവിതസഫലീകരണത്തിലൂടെ മറു ജീവിതം തേടി യാത്രയാകണം.
ആ വഴികളിൽ നന്മയാകണം,
നമ്മുടെ അന്ധകാരം മായ്ക്കും പ്രകാശം.

അഞ്ജന അശോക്. കെ
9B കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത