കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/നല്ല നാളേക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കുവേണ്ടി

അമിതമായ ചൂട്, വർഷതാപം, വരൾച്ച, കൊടുംകാറ്റ് തുടങ്ങി നാമിന്നു അഭിമുഗീകരിക്കുന്ന പ്രകൃതിദുരന്തങ്ങൾ നിരവധിയാണ്. ഇതിനൊക്കെ കാരണമെന്ത് എന്ന് ചിന്ത വിരൽചൂണ്ടുന്നത് നമ്മുടെ പ്രവർത്തികളില്ലേക്കു തന്നെയാണ്. ഹരിതാഭമായിരുന്നു ഒരുകാലംവരെ നമ്മുടെ നാട്. വികസനത്തിന്റെ പേരിലും മറ്റും മരങ്ങൾ വെട്ടിനിരത്തി പ്രകൃതിയുടെ പച്ചക്കുട നാം ഇല്ലാതാക്കി, പാടങ്ങളും ചതുപ്പുകളും നികത്തി ഫ്ലാറ്റുകൾ പണിതുയർത്തി. ജലസംഭരണികളായ കുന്നുകൾ യാതൊരു ദാക്ഷ്യണ്യവുമില്ലാതെ ഇടിച്ചുനിരത്തി. അന്തരീക്ഷത്തിൽ ഹരിതഗൃഹവാതങ്ങളുടെ അളവ് കൂടിയത്തോടെ ഭൂമിയിൽ താപനിലയും വർധിച്ചു. ജീവജാലങ്ങുളുടെ നിലനിൽപിനുതന്നെ ഇത് ഭീഷണിയായി മാറിയിരിക്കുകയാണ്.ജീവജാലങ്ങളിൽ പലതും വംശനാശഭീഷണി നേരിടുന്നു. പല ജീവിവർഗങ്ങളും സസ്യങ്ങളും ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായി. പ്രകൃതിയെയും മനുഷ്യരാശിയെയും വൻ ദുരന്തത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന ആഗോളതാപനത്തിന് മറുപടി മരങ്ങൾ തന്നെയാണ്. ആഗോളതാപനത്തിന്റെ വെല്ലുവിളികളെ നേരിടാൻ ജൈവവൈവിധ്യത്തിന്റെ കലവറയായ കാടുകൾ നമ്മുക്ക് തിരികെകൊണ്ടുവന്നേ മതിയാകൂ.പരമാവധി മരങ്ങൾ നട്ടുപിടിപ്പിച്ച നമ്മുക്കും പ്രകൃതിയെ പച്ചക്കുട ചൂടിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കുചേരാം "ഒരു തൈ നടാം നല്ല നാളേക്കുവേണ്ടി "

വരുണ വർമ്മ
9 B കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം