സമുദ്രം തൻ തിരമാലപോൽ,
ആഞ്ഞടിക്കുന്നു രോഗങ്ങൾ
ആരോഗ്യമുള്ള ജനതെ
നീയെങ്ങുപോയ്?
കായ്കനികളിൽ വിഷം കുത്തി, ഇറക്കുമതി നടത്തും നാമിവിടെ
ആരോഗ്യം വിളമ്പും അടുക്കള വിഷം വിളമ്പുന്നുവോ?
മതിയാക്കിടാം നമ്മുക്കീരീതിയെ,
പണിതെടുക്കാം നമ്മുക്കൊരു പുതുരീതിയെ,
വിളയിക്കാം വിഷമില്ലാത്ത കായ്കനികൾ
വിളയിക്കാം വീട്ടുവളപ്പിൽ
ആരോഗ്യമുള്ള ജനതയെ.