ഭീതിയുടെ മതിൽക്കെട്ടുകൾ
വേണ്ട ജാഗ്രതമാത്രമിനിമതി
ഇന്നിത്തിരി നൊമ്പരം
പേറുന്ന മാളോർ....
ഈ വിട്ടകലൽ നാളത്തെ
ഒത്തുചേരലിനായ് മാറ്റിയെടുക്കാം
കയ്യുറകൾ മാസ്‌ക്കുകൾ
സാനിറ്റൈസറങ്ങനേ
ഉപാധികൾ പലതരങ്ങൾ
നാളെയുടെ പുത്തൻ ചക്ക്രവാളത്തിനായ്
പ്രതിരോധത്തിന്റെ തീച്ചൂളയാവുക
പടരുന്ന കണ്ണികൾ പൊട്ടിച്ചെറിയുവാൻ
മാളോരിന്നിതാ കൈകോർക്കുന്നു
അന്ധകാരത്തിന്റെ നിഴലിൽ
വേട്ടയാടുന്നവനെ തോൽപ്പിക്കാൻ....