കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

നാം ഈ ഭൂമിയിലേക്ക് വരും മുമ്പ് ജന്തുജിവജാലങ്ങളും വൃക്ഷലതാതികളും കൊണ്ട് സമ്പൂർണ്ണമായിരിക്കുന്നതാണ് നമ്മൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ലോകം. മനുഷ്യൻ ജന്മം കൊണ്ടതോടുകൂടി ഭൂമിക്ക് ദോഷം കൈവന്നു.പ്ലാസ്റ്റിക്ക് കണ്ടുപിടുത്തത്തിലെ വിജയവും,പല ഉപകരണങ്ങളുടേയും യന്ത്രങ്ങളുടേയും കണ്ടുപിടുത്തവും നമ്മെ വംശഭീഷണിയിലേക്കും, ഉരുൾപ്പൊട്ടലിലേക്കും, നാം വെള്ളപ്പൊക്കം, പ്രളയം എന്നിവ അനുഭവിക്കേണ്ടതായും വന്നു..താൻ താൻനിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താനനുഭവിച്ചീടും.നമ്മയുടെ ഫലവും തിന്മയുടെ ഫലവും മനുഷ്യ‍ർതന്നെയാണ് അനുഭവിക്കുന്നത്.നമ്മുടെ പ്രവർത്തികൊണ്ട് നശിക്കുന്നത് നമ്മുടെ ഹരിതഗൃഹമായ ഭുമിതന്നെയാണ്. പരിസ്ഥിതിയുടെ ശാപം പോലെ ഇപ്പോൾ കൊറോണ എന്ന മഹാമാരിയും മനുഷ്യകുുലത്തിൽ പിടിമുറുക്കിയിരിക്കുന്നു. നാം ചിന്തിക്കേണ്ട സമയമാണ്.വിമ൪ശനാത്മകമായി നമ്മളുടെ പ്രവർത്തികളെ വിലയിരുത്തിതെറ്റുതിരുത്തി ജാഗ്രതയോടെ നമുക്ക് മുന്നേറാം.


ശ്രീനന്ദ കെ
7 A കെ.വി.യു.പി സ്കൂൾ വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം