കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/നേർകാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
നേ൪ക്കാഴ്ചകൾ
 

ദു൪ഗന്ധപൂരിതമന്തരീക്ഷം.
ദു൪ജനങ്ങൾതൻ മനസ്സുപൊലെ.
ദുര്യാഗ മാകുുമീ കാഴ്ചകാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല.
ആശുപത്രിക്കും പരിസരത്തും
ഗ്രാമപ്രദേശത്തും നഗരത്തിലും,
ഖണ്ഡമായി കൂടുന്ന മാലിന്യങ്ങൾ.
അമ്പലമുറ്റത്തും തൻ മുന്നിലും,
പ്ലാസ്റ്റിക്ക് കൂമ്പാരം കണ്ടിടുന്നു.....
വിനോദകേന്ദ്രങ്ങൾ മുന്നിൽവരെ
ചപ്പുചവറുകൾ കണ്ടിടുന്നു.
തന്നുടെ വീടുകൾ ശുദ്ധമാക്കി
തൻ മാലിന്യങ്ങൾ വലിച്ചെറിയുന്നു പൊതുസ്ഥലത്ത്.
കുുളവും പുഴകളും തോടുകളും
കുുപ്പ നിറഞ്ഞു കവിഞൊഴുകി
തെളിനീരുപോലെയുള്ള ശുദ്ധജലം
ചളിമൂടിയാകെ നശിച്ചുപോയി
മഴപെയ്തു വെള്ളം നിറഞ്ഞുവന്നാൽ
മാരകരോഗം പടർന്നിടുന്നു

 
അൻസിലാ റഹ്മാൻ ടി
7 C കെ.വി.യു.പി സ്കൂൾ വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത