കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക ആരോഗ്യം സൂക്ഷിക്കൂ......

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കുക ആരോഗ്യം സൂക്ഷിക്കൂ......

നാം നമ്മുടെ ജീവിതത്തിൽ നിർബന്ധമായും ചെയ്യണ്ട കാര്യമാണ് ശുചിത്വം. ശുചിത്വം പലതരം ശുചിത്വം ഉണ്ട് . ഞാൻ ആദ്യം പറയാൻ പോകുന്നത് വ്യക്തിഗത ശുചിത്വം എന്നതാണ്. വ്യക്തിഗത ശുചിത്വം എന്ന് പറഞ്ഞാൽ നമ്മൾ നമ്മുടെ ശരീരം, വസ്ത്രം, ആവശ്യമായ വസ്തുക്കൾ എന്നിവയെല്ലാം ശുചിത്വമുള്ളതായിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഇതെല്ലാം നമ്മുടെ ജീവനെ സംരക്ഷിക്കുന്നതിൽ വളരെ അധികം ഉപകാരം ചെയ്യും .

      പിന്നെ ഞാൻ പറയുന്നത്  പരിസര ശുചിത്വം  വളരെ വലുതാണ് പരിസര ശുചിത്വം.  നമ്മുടെ വീട്, പരിസരം, നാട്, നമ്മുടെ 

ജോലി സ്ഥലം, എന്നിവയെല്ലാം നമ്മൾ ദിവസവും വൃത്തി ആക്കണം ഇല്ലങ്കിൽ നമ്മുടെ ജീവൻ വരെ അപകടത്തിലാകാം . അതിനാൽ നമ്മൾ ഇടപഴകുന്ന സ്ഥലങ്ങൾ വൃത്തി ഉള്ളത് ആയിരിക്കണം.

മാത്രമെല്ല ഇപ്പോൾ മഴക്കാലം  വരുകയാണ്  പല രോഗങ്ങളും വരാൻ  സാധ്യത വളരെ കൂടുതലാണ്. മലേറിയ, ഡെങ്കി പനി, , എലി പനി, , മഞ്ഞപിത്തം,എച് 1എൻ 1, കോളറ, മലമ്പനി,ചിക്കൻഗുനിയ, ചിക്കൻ പോക്സ്, സ്പാനിഷ് പനി, ഡിഫ്ത്തീരിയ,, എന്നിങ്ങനെ പലതരം  രോഗങ്ങൾ ഉണ്ട് ഇവ രോഗകാരികളായ ബാക്ടീരിയ , വൈറസ് എന്നിവയെ പടർത്തുന്നവയാണ് . അതിനാൽ നമ്മൾ ഈ രോഗകാരികളായ സൂക്ഷമ ജീവികളെ ശുചിത്വത്തിലൂടെ തടയാവുന്നതാണ്. രോഗം വന്നിട്ട് ചികത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കുന്നതാണ് നല്ലത് . അതിനാലാണ് എപ്പോഴും  വൃത്തി ആയി ഇരിക്കണം  എന്നാൽ  മാത്രമേ ഈ രോഗങ്ങളിൽ  നിന്ന്  രക്ഷപെടാൻ സാധിക്കൂ. അതിനാൽ  വേനൽ കാലമായാലും മഴക്കാലമായാലും നമ്മുടെ വീടും പരിസരവും വൃത്തി  ആയി  സൂക്ഷിക്കണം എന്നാൽ  ഇവയിൽ നിന്ന് രക്ഷപെടാൻ സാധിക്കും ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഹന്ന റഫീഖ് കെ. പി
5A കെ.പി.എൻ.എം.യു.പി സ്ക്കൂൾ ,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം