ഉള്ളടക്കത്തിലേക്ക് പോവുക

കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൃഷ്ണപുരം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഒരു സ്ഥലമാണ് കൃഷ്ണപുരം.മലയിൻകീഴ് ഗ്രാമപഞ്ചായത്തിലാണ് പ്രസിദ്ധമായ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവല്ല ശ്രീ വല്ലഭക്ഷേത്രവുമായി ഈ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. ശ്രീകൃഷ്ണ ഭഗവാന്റെ യൗവനരൂപമാണ് ഇവിടെ പൂജിക്കുന്നത്. ഇവിടത്തെ ആറാട്ട് മഹോത്സവം അതിപ്രസിദ്ധമാണ്.തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം; തിരുവനന്തപുരം സെൻട്രൽ ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനും.കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രി മലയിൻകീഴിന് സമീപമുള്ള മണിയിറവിളയിലാണ് സ്‌ഥിതി ചെയ്യുന്നത്.കൃഷ്ണപുരം എന്ന ഒരു കുഗ്രാമത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടാമാണ്ടിൽ സ്ഥാപിതമായ സ്കൂൾ പയ്യാളി വീട്ടിൽ കൃഷ്ണപിള്ള ഗോപാലപിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്നാണ് പൂർണമായ പേര് .ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തി എട്ടാമാണ്ടിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പയ്യാളി വീട്ടിൽ ശ്രീ കെ രാമൻകുട്ടി നായർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ.

അതിരുകൾ

വിളവൂർക്കൽ പഞ്ചായത്ത്‌, വിളപ്പിൽ പഞ്ചായത്ത്‌, മാറനല്ലൂർ പഞ്ചായത്ത്‌, കാട്ടാക്കട പഞ്ചായത്ത്‌,പള്ളിച്ചൽ പഞ്ചായത്ത്‌.

അവലംബം

ചട്ടമ്പി സ്വാമികളുടെ ജന്മംഗൃഹം (മാതൃഗൃഹം ) സ്ഥിതി ചെയ്യ്യുന്ന മച്ചേൽ പ്രദേശം മലയിൻകീഴ് പഞ്ചായത്തിൽ ആണ്  .

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • തിരുവനന്തപുരത്തു നിന്നും പ്രാവച്ചമ്പലം വഴി വലിയറത്തലയിൽ നിന്നും വലത്തോട്ട് ഒരു കി.മീ
  • തിരുവനന്തപുരത്തു നിന്നും മുടവൂർപ്പാറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് ഏഴ് കി മി