കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

ഒരു മഞ്ഞുകാല പ്രഭാതം ,നാട്ടിൻ പുറത്തുകാരനായ അപ്പു പാൽ വാങ്ങാൻ റോഡിലേക്ക് പോയി, പാൽ വാങ്ങി വരുമ്പോഴാണ് ഒരാൾ പ്ലാസ്റ്റിക്ക് വസ്‌തുക്കൾ അടുത്ത വീട്ടിലേക്കു വലിച്ചെറിയുന്നതു കണ്ടു ആ വീട്ടുകാരാണെങ്കിൽ പ്ലാസ്റ്റിക് വസ്തുക്കളെല്ലാം എടുത്ത് കത്തിച്ചുകളയാറുണ്ട് . അപ്പു എല്ലാ ദിവസവും പാൽ വാങ്ങാൻ പോകുമ്പോൾ അത് പതിവ് കാഴ്ചകളായി. അപ്പുവിന്റെ വീട്ടിലും പ്ലാസ്റ്റിക് നിർമിത വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഇവ സ്വയം നശിക്കാതെ വർഷങ്ങളോളം കിടക്കാറുണ്ട് .ഇവയെ കൂട്ടി തീയിടുമ്പോൾ അത് പരിസ്ഥിക്കു ആപത്തുണ്ടാക്കുന്നു. അപ്പോൾ അപ്പു ആലോചിച്ചു സ്കൂളിൽ ജൂൺ 5ാം തീയതി ലോക പരിസ്ഥിതി ദിനമായി ആചരിക്കുമായിരുന്നു എല്ലാ സ്കൂളിലും പരിസ്ഥിതി മലിനീകരണത്തിനെതിരെ ബോധവത്കരണം ചെയ്യുന്നതും, മാലിന്യങ്ങൾ തരം തിരിച്ചു നശിപ്പിക്കാനുള്ള കാര്യങ്ങളും അവൻ ആലോചിച്ചു നിന്നുപേയി. ഉടൻ തന്നെ അപ്പു അമ്മയോട് പറഞ്ഞു വലിച്ചെറിയുന്ന ഈ പാഴ് വസ്തുക്കൾ നമ്മുടെ നാടിനും ഭാവിതലമുറയ്ക്കും ദോഷം ചെയുന്നു എന്ന് നാം മനസിലാക്കുക. അങ്ങനെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം .

അശ്വതി .ബി .ആർ
7 C കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ