കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/ജാലകം -ജൂൺ 2010/പ്രവെശനോല്സവം 2011

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോല്സവം


എല്ലാ കുട്ടികൾക്കും സൌജന്യമായി ഓരോ ഡിക്ഷ്ണറി വിതരണം ചെയ്തു കൊണ്ടാണ് മണ്ണാർക്കാട് കെ.ടി.എം ഹൈസ്ക്കൂളിൽ ഈ വർഷം പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂൾ പി.ടി.എ യും അദ്ധ്യാപകരും സംയുക്തമായാണ് ഡിക്ഷ്ണറി വിതരണം നടത്തിയത്. ഹെഡ്മാസ്റ്റർ ടി. രാമദാസൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീമതി റീന ഷർമ്മിള ഡിക്ഷ്ണറി വിതരണം ഉദ്ഘാടനം ചെയ്തു. മുഴുവൻ പി.ടി.എ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ S.R.G കൺ വീനർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.