കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ മഴയുടെ ഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
മഴയുടെ ഗീതം

മഴയുടെ സംഗീതം കേട്ടു ഞാൻ ഇന്നും
മായാത്ത വർണങ്ങൾ വിതറുന്ന രാഗം
ഓരോ നിനവിലും ഉറയുന്ന സ്പന്ദനം
ഓർമ്മകൾ ഒന്നായ് വിരിയുന്ന ചിത്രം

ചിത്രപദംഗമായി പൂവിലെ നറും
തേനുണ്ടു നടന്നൊരീ പോയകാലം
താരാട്ടു പാട്ടിന്റെ ശീലുകൾ ഒന്നായ്
താങ്ങായി തണലായി നിന്ന കാലം

ഓരോ കിനാവിലും പുൽകിയ നിന്നിലെ
ചുടു നെടുവീർപ്പുകൾ തങ്ങിയ രാവിൽ
എന്നിലെ എന്നെയും കൊണ്ടങ്ങുപോയൊരാ
ചൈത്രനിലാവും മാഞ്ഞുപോയി

കാലത്തിൻ അനുയാത്ര പോലേതോ നിമിഷത്തിൽ
പിന്നെയും മഴയായു പെയ്തിറങ്ങി
ആത്മാവിൻ സ്പർശമായി എന്നിലേക്കലിയുന്നു
നീയാം കുളിരിന്റെ ശൈത്യവികാരം

ഒന്ന് തൊടുമ്പോഴേ വാടാൻ തുടങ്ങുന്നു
നീയാം ചൂടിന്റെ ലയ സുഗന്ധം
പിന്നെയും തൊട്ടാൽ വിറപൂണ്ടു നിൽക്കുന്നു
ഒന്നായ് തീരുന്നു നിന്റെ ഭാവം

വർഷങ്ങൾ പോകുവതറിയാതെ ഞാനേതോ
പുഷ്പ സുഗന്ധത്തിൽ ശയിച്ചുറങ്ങി
ഓരോരോ തുള്ളിയായി മഴയുടെ സംഗീതം
ഓർമയായി പ്തണയമായി ഉന്മാദമായ്

കാതരമാം ഏതോ ശൂന്യത എന്നിലെ
വീണയിൽ തന്ത്രികൾ മീട്ടിയപ്പോൾ
മഴയുടെ സംഗീത മാന്ത്രികമാമേതോ
കവിതയായ് ചിത്രം വരച്ചതാരോ

വാടി കൊഴിയുന്ന വർഷങ്ങൾ നിന്നിലെ
വാസന്ത ഭംഗികൾ തച്ചുടച്ചു
പോയ കാലത്തിന്റെ നിഴലായ് നീയിന്നും
എന്നുടെ ചിന്തയിൽ കളം വരച്ചു

ഈ നീല രാവിലും മഴയുടെ സ്പർസമായി
പടരാൻ തുടങ്ങുന്നൊരാത്മരാഗം
ഓരോരോ മാത്രയും മാരിയായ് പെയ്യുന്നു
കാന്തികമാമൊരു സ്വപ്നഗീതം

മഴയുടെ പാട്ടിന്നു മറുപാട്ടു പാടുവാൻ
കഴിയാതെ നിൽക്കുന്നൊരീ സന്ധ്യയിൽ
സാന്ത്വന തീരത്തായി പിന്നെയും കാണുന്നു
മഴവില്ലിൻ ചാരുത എന്നുമെന്നും

ഇവിടാമെന്നാത്മാവിൻ ബന്ധങ്ങൾ അറിയുന്ന
അദ്ധ്യാത്മ കേദാര ശാന്തഭൂമി
ഇ ഭൂവിൻ ചിത്രം വരക്കുന്നവർക്കാ
ണെന്നെന്നും നിറയുന്നൊരാത്മ ശാന്തി.
 

എം ആർ അഭിരഞ്ജ്
10 എ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത