കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ മലിനപുരം എന്ന നാട്

Schoolwiki സംരംഭത്തിൽ നിന്ന്
മലിനപുരം എന്ന നാട്

മലിനപുരം എന്നൊരു നാട്. യാതൊരു വ‍ൃത്തിയുമില്ലാത്ത ആളുകൾ.പാഴ്വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിഞ്ഞും പ്ലാസ്റ്റിക്ക് കത്തിച്ചും അവർജീവിച്ചു. അധികം താമസിച്ചില്ല ,അവിടെ ഒരു മഹാമാരി പടർന്നു പിടിച്ചു. ആളുകൾ മരിച്ചു വീണു. രോഗം നിയന്ത്രിക്കാനാകാതെ അധികാരികൾ വലഞ്ഞു. മലിന ജലം കുടിച്ച് കൂടുതൽ ആളുകൾ രോഗികളായി.എന്തി ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.

  അങ്ങനെയിരിക്കെ അവിടെ ഒരു നല്ല മനുഷ്യൻ മറ്റേതോ നാട്ടിൽ നിന്നും വന്നു.അവിടുത്തെ അവസ്ഥ കണ്ട് അദ്ദേഹം ബന്ധപ്പെട്ടവരുമായി സംസാരിച്ചു. ഉടനടി ചെയ്യേണ്ട കാര്യങ്ങൾ തീരുമാനിച്ചു. രോഗബാധിതരല്ലാത്ത എല്ലാവരും ഒത്തൊരുമിച്ച് ഇറങ്ങി വീടും നാടും പരിസരവുമെല്ലാം വ‍ത്തിയാക്കി. ജലാശയങ്ങൾ ശുചിയുള്ളതാക്കി. ആളുകൾ വൃത്തിയായി ജീവിക്കാൻ തുടങ്ങി പതിയെപ്പതിയെ ആ നാട് രോഗമുക്തമായി.

ശുചിത്വമില്ലാതെ ജീവിച്ചാൽ മൃത്യു തന്നെ ഫലം.

സ്നേഹ എം
8 ഇ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ