കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ കൊറോണ വന്നൂ കള്ളനെപ്പോലെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്നൂ കള്ളനെപ്പോലെ

കൊറോണ വന്നൂ കള്ളനെപ്പോലെ
ലോകർക്കെല്ലാമൊന്നിച്ച് വിശ്രമം നൽകാൻ
സർവ്വതും വെട്ടിപ്പിടിക്കാൻ കുതിയ്ക്കുന്ന
മർത്യന് വിശ്രമ ജീവിതം നൽകാൻ.

വീട്ടിൽ കുടുങ്ങിയ കുട്ടികൾ ഞങ്ങൾ
വീട്ടുകാരുടെ ശകാരം കേട്ടു മടുത്തൂ
കുറ്റം പറയുവാൻ കഴിയുമോ വീട്ടുകാരെ
തലകുത്തി നിർത്തിയില്ലേ വീടും പരിസരവും

 'ഈ കൊറോണയൊന്ന് പോകത്തുമില്ലേ ?എങ്ങനെ
ഇതുങ്ങളെ ഞാൻ സഹിക്കും ഇനിയുള്ള നാളുകൾ? '
അമ്മതൻ വാക്കുകൾ കാതിൽ മുഴങ്ങുന്നു
വീട്ടുകാരൊന്നിച്ച് ചോദിക്കുന്നു എന്ന് കഴിയും ഈ അവധി ?

സത്യം പറയട്ടേ ഈ കുരുന്നുകൾ ഞങ്ങൾ
സ്നേഹവും സന്തോഷവും നീ കാട്ടിത്തന്നൂ കൊറോണേ
അച്ഛന് സ്നേഹം ഇത്രയുമുണ്ടോ, അതിൽ കൂടുതൽ അമ്മയ്ക്കും?
ഞങ്ങൾക്ക് ഇത്രയ്ക്കുണ്ടോ സഹോദര സ്നേഹം ?

എല്ലാർക്കും സ്നേഹമുണ്ട്,പക്ഷേ സമയമില്ലാർക്കും
സ്മേഹം പുറത്തുകാട്ടി പ്രകടിപ്പിക്കാൻ
അതാണ് കൊറോണെേ നിനക്ക് മുമ്പുള്ള കാലം
ഇപ്പോൾ ആസ്വദിക്കുന്നു ഞങ്ങൾ ഈ സ്നേഹമെല്ലാം.

ഞങ്ങൾ ശീലിച്ചു നാടിനൊപ്പം അനുസരിക്കാൻ
മാസ്ക്, സോപ്പ്,സാനിറ്റൈസർ ഇവരോടെല്ലാം കൂട്ടുകൂടി
അധികാരികൾ തൻ വാക്കുകൾ ശ്രവിക്കുവാൻ,
അവയ്ക്കൊപ്പം ജീവിക്കാൻ ഞങ്ങൾ പഠിച്ചു.

പുതിയ പുതിയ വാക്കുകൾ കേട്ടു പഠിച്ചു
ഐസൊലേഷൻ, ക്വാറന്റൈൻ എന്തെല്ലാം ഇങ്ങനെ
ഞങ്ങൾ അനുസരിക്കും നിർദ്ദേശങ്ങളെല്ലാം
ഞങ്ങൾ വന്ദിക്കും അശ്രാന്തം പരിശ്രമിക്കും സ്നേഹത്തിൻ മാലാഖകളെ.

 ജീവൻ നിലനിർത്താൻ,രോഗത്തെയകറ്റുവാൻ
അക്ഷീണം പ്രയത്നിക്കും സേനാ വീഭാഗത്തെ
മറക്കില്ല ഞങ്ങൾ ജീവിതകാലത്തോളം
പ്രിയരേ നിങ്ങൾ തന്ന കരുണയാം കരുതലിനെ.

ശീലിക്കാം കൂട്ടരേ സ്വയം പ്രതിരോധിക്കാൻ
അതിലൂടെ നൽകാം നല്ലൊരു ലോകത്തെ
എല്ലാത്തിനുംകാരണം നീ തന്നെ കൊറോണേ
കള്ളനെപ്പോലെ വന്ന ദുഷ്ടനാം കൊറോണേ.

നിധി എം പി
7 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത