കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/രോഗങ്ങളെ പ്രതിരോധിക്കണ്ടേ ?

Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങളെ പ്രതിരോധിക്കണ്ടേ ?

രോഗങ്ങൾ ഒരു പരിധി വരെ മനുഷ്യനാൽ സൃഷ്ടിക്കപ്പെടുന്നവയാണ്. അവന്റെ ജീവിത സാഹചര്യങ്ങൾ അവനെ രോഗിയാക്കുന്നു. ശുചിത്വമില്ലാത്ത ചുറ്റുപാടുകൾ, വ്യായാമമില്ലായ്മ, വൃത്തിയില്ലാത്ത ആഹാരം തുടങ്ങി പല കാരണങ്ങൾ ഉണ്ടാകും.പണ്ടു കാലത്ത് ഇന്നത്തെ രോഗങ്ങളെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലായിരുന്നു. ഇപ്പോൾ ഇവയെല്ലാം ജീവിത ശൈലീരോഗങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. നാം സ്വയം വാല കൊടുത്തു വാങ്ങുന്നവയല്ലേ ഇത്തരം രോഗങ്ങൾ ?

രോഗ പ്രതിരോധമാണ് ഇനിയുള്ള കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. പുതിയ രോഗങ്ങൾ, പലതരം ലക്ഷണങ്ങളോയെ വരുമ്പോൾ മരുന്നു പോലും കണ്ടു പിടിക്കാൻ  വൈദ്യശാസ്ത്രത്തിന് കഴിയുന്നില്ല. അത്തരം ഒരു മഹാമാരിയെ ഇപ്പോൾ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണല്ലോ-കോവിഡ് 19.

വൈറസ് പടർത്തുന്ന രോഗം. വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. വ്യക്തി ശുചിത്വമാണ് ഇത് തടയാൻ ഏറ്റവും ഉത്തമം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗെ വരാതെ സൂക്ഷിക്കുന്നതല്ലേ നല്ലത്.

ആദിത്യ പി
9 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളിതെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം