കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/മിട്ടൂന് പറ്റിയ തെറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
മിട്ടൂന് പറ്റിയ തെറ്റ്

ഒരിടത്ത് ഒരു മ്യലും അവന്റെ അമ്മയും താമസിച്ചിരുന്നു.ആ മുയലിന്റെ പേരാണ് മിട്ടു.എല്ലാ ദിവസവും അലർ ഒരുമിച്ചാമ് ആഹാരം തേടി പോകുന്നത്.ചില ദിവസങ്ങളിൽ അമ്മ തനിച്ച് ആഹാരമ തേടി പോകും.അവരുടെ വീടിനടുത്തായി മിക്കു എന്ന ഒരു കുറുക്കൻ താമസിച്ചിരുന്നു.മിക്കു പലപ്പോഴും മിട്ടുവിനെ പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ആ ശ്രമം എല്ലാം പാഴായി പോയിട്ടേ ഉള്ളൂ. എന്നാൽ ഇത്തവണ അവൻ എല്ലാം തീരിമാനിച്ച് മിട്ടുവിനെ പിടിക്കാൻ കാത്തിരുന്നു.അങ്ങനെ ഒരു ദിവസം അമ്മ തീറ്റ തേടി പോകാൻ നേരം മിട്ടുവിനെയും വിളിച്ചു.അപ്പോൽ അവൻ പറഞ്ഞു അമ്മ ഇന്ന് പേയ്ക്കോ,ഞാൻ ഇന്ന് വിശ്രമിക്കട്ടെ.അമ്മ പറഞ്ഞു "മിട്ടൂ,ഇവിടെ നിൽക്കു്നനത് ആപത്താണ്”.പക്ഷേ മിട്ടു അതൊന്നും കേട്ടില്ല.അമ്മ ആഹാരം തേടി പോയി.

        ആ തക്കം നോക്കി മിക്കു ആ വീട്ടിൽ കയറി മിട്ടുവിനെ പിടിക്കാൻ ശുരമിച്ചു.മിട്ടു അലറിക്കരഞ്ഞു.അതുകേട്ട് മിട്ടുവിന്റെ ചങ്ങാതിയായ പരുന്ത് പറന്നു വന്ന് മിക്കുവിനെ ആഞ്ഞു കൊത്താൻ തുടങ്ങി.മിക്കു ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. അപ്പോഴേക്കും മിട്ടുവിന്റെ അമ്മ അവിടെയെത്തി.ഞാനാണ് ഈ പരുന്തിനെ അയച്ചത്. ഞാനില്ലാത്തപ്പോൾ ആ മിക്കുക്കുറുക്കൻ വരുമെന്ന് എനിക്ക് അറീയാമായിരുന്നു.നിനക്ക് ഇതൊരു പാഠമാകട്ടെ എന്ന് കരുതിയാണ് ഞാൻ നിന്നെ നിർബ്ബന്ധിക്കാതിരുന്നത്.അപ്പോൾ മിട്ടു അമ്മയോട് പറഞ്ഞു "ഇനിയൊരിക്കലും ഞാൻ അമ്മയുടെ വിക്കുകൾ അനുസരിക്കാതിരിക്കില്ല.”അവർ പരുന്തിന് നന്ദി പറഞ്ഞു.പിന്നീട് എല്ലാല ദിവസവും മിട്ടുസ അമ്മയോടൊപ്പം ആഹാരം തേടി പോകാൻ തുടങ്ങി.

ഗുണപാഠം : മുതിർന്നവരുടെ വാക്കു കേൾക്കാത്തവർ ആപത്തിൽ ചെന്നു ചാടും.

അതുല്യ എസ് അജേഷ്
7 ഡി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ