കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/മഹാന്മാരായ ഗ്രീക്ക് ചിന്തകന്മാർ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാന്മാരായ ഗ്രീക്ക് ചിന്തകന്മാർ

അരിസ്റ്റോട്ടിൽ (ബി.സി 384 – 322): പ്ലേറ്റോയുടെ ശിഷ്യൻമാരിൽ ഏറ്റവും പ്രശസ്തൻ. ജന്തുക്കളെയും സസ്യങ്ങളെയും കുറിച്ച് അരിസ്റ്റോട്ടിൽ വിശദമായി പഠിച്ചു.'ജീവശാസ്ത്രത്തിന്റെ പിതാവായി' ഗ്രീക്കുകാർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ആയിരത്തോളം പുസ്തകങ്ങൾ അരിസ്റ്റോട്ടിൽ എഴുതി. ആർക്കിമിഡീസ് (ബി.സി 287 – 212) : പ്രശസ്തനായ ഗ്രീക്ക് ഗണിതശാസ്ത്രജ്‍ഞനും പണ്ഡിതനും.അദ്ദേഹം കണ്ടെത്തിയ 'ആർക്കിമിഡീസ് തത്വം' കണ്ടെത്തിയ സന്തോഷത്തിൽ കുളിത്തൊട്ടിയിൽനിന്ന് 'യൂറേക്ക' എന്നു വിളിച്ചുകൊണ്ട് ആർക്കിമിഡീസ് ഇറങ്ങിയോടി എന്നൊരു കഥയുണ്ട്. കപ്പിയും കയറും പോലെയുള്ള ഉപകരണങ്ങളിലൂടെ ഭാരമുള്ള വസ്തുക്കളെ എളുപ്പത്തിൽ ഉയർത്താൻ കഴിയുമെന്ന് ആർക്കിമിഡീസ് കണ്ടെത്തി. മഹാനായ ആ ജ്ഞാനി വധിക്കപ്പെടുകയായിരുന്നു. പൈഥഗോറസ് (ബി.സി 582 – 497): ഗ്രീസിലെ സാമോസിലാണ് പൈഥഗോറസ് ജനിച്ചത്. പേർഷ്യ, ബാബിലോൺ, അറേബ്യ തുടങ്ങിയ ദേശങ്ങളിലേക്ക് അദ്ദേഹം യാത്രകൾ നടത്തി. ത്രികോണത്തെ സംബഡിച്ച പൈഥഗോറസ് സിദ്ധാന്തമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കണ്ടെത്തൽ. തെയ്ൽസ് (ബി.സി 624 – 546): ശാസ്ത്രത്തിന്റെ പിതാവായി കരുതി ഗ്രീക്കുകാർ ആദരിക്കുന്ന മഹാനാണ് തെയ്ൽസ്. ഗണീതം,ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ അദ്ദേഹം പണ്ഡിതനായിരുന്നു. തെയ്ൽസ് സൂര്യഗ്രഹണം കൃത്യമായി പ്രവചിച്ചിരുന്നു. കണക്കിൽ ജ്യോമട്രി സംബഡിച്ച പല സിദ്ധാന്തങ്ങളും കണ്ടുപിടിച്ചത് തെയ്ൽസ് ആണ്.

ശ്രീതു
8 ഇ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം