കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/മധുര സ്മരണ

Schoolwiki സംരംഭത്തിൽ നിന്ന്
മധുര സ്മരണ

കാറ്റിൻ ചിറകിൽ ഒളിച്ചു കളിച്ചൊരു
ഋതുശലഭമാണെന്റെ ബാല്യ കാലം
മധുരമായ് പാടുന്ന കുയിലിനേയും
കുഞ്ഞു പൂമ്പാറ്റയേയും തിരഞ്ഞന്നു നാം.

വാനിന്റെ കണ്ണിൽപ്പെടാതന്നു സൂക്ഷിച്ച
പുസ്തകത്താളിലെ പീലി പോലെ
തേൻ നുകരുന്ന മധുപനെപ്പോലെ
പാറിക്കളിച്ചു രസിച്ചതന്നു നാം.

മഴയുടെ താളത്തിനൊത്തു കളിച്ച
മധുരമായ് നിൽക്കുന്ന ബാല്യകാലം
ഏറെപ്പിണങ്ങിയും പിന്നെ ഇണങ്ങിയും
പോയിമറഞ്ഞൊരാ നല്ല കാലം.

പിന്നീടൊരിക്കലും കിട്ടാത്ത
മധുര സൗഭാഗ്യമാണെന്റെ ബാല്യകാലം.

നന്ദന സത്യൻ
10 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത