കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഗുരുവും ശിഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
ഗുരുവും ശിഷ്യനും

കാട്ടിലൂടെ നടക്കുകയായിരുന്ന സംഗീതജ്ഞനായ ഗുരുഹരിദാസനും ശിഷ്യന്മാരും. പെട്ടെന്നാണ് ഒരലർച്ച മുഴങ്ങിയത്. ഗ്ർർർർ.കടുവയാണെന്ന് കരുതി ശിഷ്യൻമാർ ഓടിപ്പോയി. ഗുരുഹരിദാസൻ നോക്കുമ്പോൾ അതാ വലിയൊരു മരത്തിനു മുകളിൽ ഒരു കുട്ടി! അവനാണ് കടുവയുടെ ശബ്ദത്തിൽ അലറി ആളെ പേടിപ്പിച്ചത്.ഗുരു പുഞ്ചിരിയോടെ പറഞ്ഞു: കൊള്ളാം, നല്ല ഗാംഭീര്യമുള്ള ശബ്ദം. ഈ ശബ്ദം നല്ല കാര്യത്തിന് ഉപയോഗിച്ചാൽ നീ ലോകപ്രശസ്തനാവും. ആ വികൃതിക്കുട്ടിയെ ഗുരു ഹരിദാസൻ തന്റെ ശിഷ്യനാക്കി. ആ കുട്ടിയാണ് പിൽക്കാലത്ത് മഹാസംഗീതജ്ഞനായി മാറിയ മിയാൻ താൻസെൻ! നമ്മിലെ നന്മയെ തിരിച്ചറിയുന്നയാളാണ് നമ്മുടെ യഥാർഥ ഗുരു.

അനന്തുകൃഷ്ണ
6 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ