കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ഓടിക്കാം മഹാമാരിയെ
ഓടിക്കാം മഹാമാരിയെ
ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ ഒരു ഭീകരനായ രോഗത്തിന്റെ പേരാണ് കോവിഡ് 19. ഈ രോഗം മനുഷ്യരിൽ യൃഷ്ടിക്കുന്ന വൈറസാണ് കൊറോണ. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ലോകത്ത് ഒന്നര ലക്ഷത്തിലധികം ആളുകൾ ആ അസുഖം മൂലം മരണപ്പെട്ടിരിക്കുന്നു. അനേകലക്ഷങ്ങൾ ഇതിന്റെ പിടിയിൽ പെട്ട് യാതനകൾ അനുഭവിച്ചു വരുന്നു. ലോകമ മുഴുവൻ ഇതിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷനേടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . അതിനായിലോകത്തെമ്പാടുമുള്ള ആരോഗ്യമേഖലയിലെ ജീവനക്കാരും പോലീസും നിരവധി സംഘടനകളും രാത്രിയും പകലുമില്ലാതെ അശ്രാന്ത പരിശ്രമത്തിലാണ്. കൂടുതൽ ആളുകൽക്ക് ഈ വൈറസിന്റെ ആക്രമണം ഉണ്ടാകാതിരിക്കാൻ ഊർജിത പ്രവർത്തനങ്ങൾ നടന്നുവരുന്നു.പുറത്ത് പോകുമ്പോൾ മാസ്ക്ക് നിർബന്ധമായും ധരിക്കണം.അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ പാടുള്ളൂ. തിരികെ വന്നതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര- വ്യവസായ സ്ഥാപനങ്ങളും സർക്കാർ ആഫീസുകളും മറ്റും അടഞ്ഞു കിടക്കുന്നു. ഈ സമയത്ത് ഇതിന്റെ കാലയളവുകൾ തീരുന്നതുവരെ നമ്മൾ പരസ്പരം ഒരു അകലം പാലിക്കണം. ആളുകൾ പരസ്പരം ഇടപെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയാൽ മാത്രമേ നമുക്ക് ഈ പ്രതിസന്ധിയിൽ നിന്ന് കര കയറാൻ സാധിക്കൂ. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഈ അവസരത്തിൽ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും ഉചിതമായ മാർഗ്ഗമാണ്. ഇനിയുള്ള നമ്മുടെ മുന്നോട്ടുള്ള നീക്കം വളരെ കരുതലോടെയും ധൈര്യത്തോടും കൂടിയാകണം. ഇങ്ങനെയുള്ള ചെറിയ ചെറിയ മുൻകരുതലുകൾ കൈക്കൊണ്ട് കൊറോണ എന്ന മാരക വിപത്തിനെ ഈ ലോകത്ത് നിന്ന് നമുക്ക് തുടച്ചു നീക്കാൻ കഴിയണം.യുദ്ധക്കളത്തിൽ ശത്രുവിനെ തോൽപ്പിച്ച് വിജയം നേടുന്നതു പോലെ നാം കൊറോണയെ നമുക്ക് വ്യക്തി ശുചിത്വം എന്ന ആയുധം ഉപയോഗിച്ച് ഇല്ലാതാക്കാം. മനുഷ്യനെ ഗല്ലായ്മ ചെയ്യുന്ന ആ മഹാമാരിയോട് നമുക്ക് ഒറ്റക്കെട്ടായി നിന്ന് പോരാടാം. പേടിയല്ല ,ജാഗ്രതയാണ് വേണ്ടത്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം