കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

എന്നുമെൻ ജാലക വാതിലിലൂടെ ഞ്നാ‍
എന്നുമെൻ ഗ്രാമ ഭംഗിയാസ്വദിപ്പൂ
പുലർകാല മഞ്ഞിൻ കുളിരിൽ കുളിയ്ക്കുന്ന
മധുര മനോജ്ഞമാം അന്തരീക്ഷം.
ദൈവം നമുക്കായി നൽകിയതെത്ര
മനോജ്ഞമാം പുണ്യഭുമി
ജാതിയും മതവും വർഗ്ഗവും കലർത്തി
മനുഷ്യനീ ഭൂമിയെ വിഷലിപ്തമാക്കി
ഒന്നായി നിന്നു സ്നേഹിച്ചു പോകേണ്ടവർ
തമ്മിൽത്തല്ലി നശിച്ചിടുന്നു.
എന്നു തീരുമീ കേരള നാടിൻ
ശാപമെന്നോർത്തു ഞാൻ കേണിടുന്നു.
ഉണരുക ഉണരുക മാനവ ഹൃദയമേ
ത്യജിക്കുക ത്യജിക്കുക നിന്നിലെ തിന്മയെ.

മേഘ ജയരാജ്
10 ബി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത