കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/എന്റെ കൊറോണ നൊമ്പരം
എന്റെ കൊറോണ നൊമ്പരം
എന്റെ മുറിയിലെ ജനാലക്കമ്പികൾക്കിടയിലൂടെ വിജനമായ ഫുട്ബോൾ ഗ്രൗണ്ടിലേയ്ക്കു ഞാൻ നോക്കി. എങ്ങും നിശബ്ദത. ഞാൻ കൊതിച്ച വേനൽക്കാല അവധി നഷ്ടപ്പെട്ടു. ഞാൻ കൊറോമയെ ശപിച്ചു. ഗ്രൗണ്ടിലേക്ക് നോക്കിയപ്പോൾ എന്റെ മനസ്സ് വിങ്ഹിപ്പൊട്ടി.കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ എന്റെ മനസ്സ് പാകപ്പെട്ടു. പെട്ടെന്ന് എന്റെ നെഞ്ച് തകർക്കുന്ന ടി വി ദൃശ്യങ്ങൾ മനസ്സിലേയ്ക്ക് കയറി. ഐസൊലേഷൻ വാർഡ്. ഒന്ന് ശ്വസിക്കാൻ പോലും കഴിയാതെ കിടക്കുന്ന രോഗികൾ.ഒരിറ്റു പ്രാണനുവേണ്ടി പ്രാർത്ഥിക്കുന്ന കുഞ്ഞുങ്ങൾ. നമ്മുടെ സഹോദരങ്ങൾ.മാലാഖമാരായ നഴ്സുമാർ, ഡോക്ടർമാർ എല്ലാം. എനിക്ക് താങ്ങൻ കവിയുന്നില്ല. ശരീരം തളരുന്നു. നാളെ ഈ അവസ്ഥ,മരണം മുന്നിൽക്കണ്ടു കഴിയുന്ന നിമിഷങ്ങൽ.ഒന്നും ഓർക്കാൻ വയ്യ. അടുക്കളയിൽ നിന്നുള്ള അമ്മയുടെ വിളി എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. അമ്മ എന്നെ വാരിപ്പുണർന്നു, ആശ്വസിപ്പിച്ചു. ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.ദൈവമേ,ഇനി ഒരു ജീവൻ പോലും എടുക്കരുതേ. വേണ്ട,എനിയ്ക്കു കളിക്കണ്ട.കൊറോണ പോയാൽ മതി. കൊറോണേ, പോകൂ നീ.വേഗം പോകൂ. ഇനിയൊരിക്കലും വരാതെ പോകൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം