കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/ ഒരു യാത്രമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു യാത്രമൊഴി




ജീവിതം മടുത്തു.....ഇനി ഈ നാട്ടിൽ നില്കാൻ പറ്റുമെന്ന് തോന്നുന്നില്ല....

എന്തു നാടാണിത്.... എന്റെ പേര് കേട്ടു ലോകം മൊത്തം വിറകൊണ്ടു നിന്നു എന്നിട്ടും  കേരളമെന്ന് പറയുന്ന ഈ കൊച്ചു നാട്ടിൽ എന്റെ വീര്യം ചോർന്നു പോയി.... പോയതല്ല അവർ കളഞ്ഞു.....എനിക്കൊന്നു നേരെ നിൽക്കാൻ പറ്റുന്നതിനു മുന്പേ അവർ എന്നെ ലോക്ക് ആക്കി.....എല്ലാം തികഞ്ഞവർ എന്നു അഹങ്കരിച്ചു നടന്ന വമ്പൻ ലോകരാഷ്ട്രങ്ങൾ  പോലും മരണ താണ്ഡവമാടിയ കൊറോണയെന്ന ഈ എനിക്ക് എവിടെയാണ് കാലിടറിയത്.... എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് ഒരു മനമായി ഇവിടുത്തെ പോലീസും ഡോക്ടർമാരും ദൈവത്തിന്റെ മാലാഖമാരും സർക്കാരും  ഒന്നിച്ചപ്പോൾ പതിനായിരങ്ങളെ കൊന്നൊടുക്കിയ എനിക്ക് നിശബ്ദമായി നിൽക്കാനേ കഴിയുന്നുള്ളു.....ചെറിയ കുട്ടികൾ പോലും എന്നെ ചെറുക്കാൻ പ്രാപ്തരായത് കണ്ട്  എന്റെ കണ്ണു തള്ളി.. കൈകൾ തുടരെ കഴുകിയും വീടും പരിസരവും അണുവിമുക്തമാക്കിയും അവർ എന്റെ നുഴഞ്ഞു കയറ്റത്തെ തടഞ്ഞു....നാട് മൊത്തം സ്തംഭിപ്പിച്ചു അവർ എന്റെ വ്യാപനത്തെ തടഞ്ഞു...ഒന്നിൽ നിന്ന് നൂറിലേക്കും ആയിരത്തിലേക്കും ചേക്കേറിയ എന്റെ തന്ത്രങ്ങൾ എല്ലാം അവർ തകർത്തെറിഞ്ഞു.... 

ഏതായാലും എന്റെ ഒരു ചുവടു വയ്പ്പും ഇവിടെ നടക്കില്ലെന്നു മനസ്സിലായി.... എങ്കിൽ പിന്നെ അവർ പട്ടിണി കിടന്ന് കഷ്ടപ്പെടുന്നത് എങ്കിലുംകണ്ട് സന്തോഷിക്കാമെന്ന് കരുതിയിരുന്നപ്പോഴാണ് അവരുടെ പുതിയ നീക്കങ്ങൾ..... ഇല്ലാത്തവന് ഉള്ളവൻ കൊടുക്കുന്നു, മറ്റു നാട്ടിൽ നിന്ന് വന്നവരുടേം വഴിയരുകിൽ ഇരിക്കുന്ന പട്ടിണി പാവങ്ങളുടേം വിശപ്പകറ്റാൻ കമ്മ്യൂണിറ്റി കിച്ചണുകൾ, സർക്കാരിന്റെ വക കൊറോണ സ്പെഷ്യൽ റേഷൻ വിഹിതം ഇതൊന്നും പോരാഞ്ഞിട് സഹായ ഹസ്തങ്ങളുടെ കുത്തൊഴുക്കും ഈ നാട്ടിലേക്ക് തന്നെ..... അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവ ഈ നാട് മാത്രമെന്താ ഇങ്ങനെ.... എന്നെ തുരത്തിയോടിക്കാൻ ഇത്ര പെട്ടെന്ന് ആർക്കും കഴിഞ്ഞിട്ടില്ല....ചുമ്മാതല്ല ഇവിടം ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയുന്നത്.... നാനേതായാലും ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല എല്ലാം വിട്ടെറിഞ്ഞു പോകുവാ....

അസ്ന അസ്ലം
IX B കെ കെ കെ പി എം ജി എഛ് എസ് എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 01/ 2021 >> രചനാവിഭാഗം - ലേഖനം