കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്-17
ലഹരിവിരുദ്ധറാലി ( ജൂൺ 26) അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബംഗങ്ങൾ ഉൾപ്പെട്ട റാലി സംഘടിപ്പിച്ചു .പരിസ്ഥിതി ലൈബ്രറി (ജൂലായ് 5) വായനാവാരത്തോടനുബന്ധിച്ച് ഹരിതബോധിനി എന്ന പേരിൽ പരിസ്ഥിതി ലൈബ്രറി യുവ സാഹിത്യകാരൻ ശ്രീ നന്ദനൻ മുള്ളമ്പത്ത് ഉദ്ഘാടനം ചെയ്തു . തുടർന്ന് കാവ്യസദസ്സും സംഘടിപ്പിച്ചു .പ്ലാസ്റ്റിക് പേന ശേഖരണം (ജൂലായ് 7) ഉപയോഗശൂന്യമായ പേന അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനായി എല്ലാ ക്ലാസിലെയും പേനകൾ ശേഖരിക്കാനായി പെട്ടികൾ സ്ഥാപിച്ചു . മൂന്നു കിലോ പേനകളാണ് റീസൈക്കിളിനായി ഒരുമാസം കൊണ്ട് ശേഖരിച്ചത് . 1. ശലഭോദ്യാനം (ജൂലായ് 13) പൂമ്പാറ്റകളെ ആകർഷിക്കുന്ന വിവിധയിനം ചെടികൾ ശേഖരിച്ചു നട്ടുകൊണ്ട് വിദ്യാലയത്തിൽ ശലഭോദ്യാനം പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കുന്നു. 2. സീസൺവാച്ച് മരങ്ങളെ നിരീക്ഷിച്ചുകൊണ്ട് പാരിസ്ഥിതിക കാര്യങ്ങൾ പഠിക്കുന്ന മാതൃഭൂമി നടപ്പിലാക്കി വരുന്ന സീസൺവാച്ചിൽ പതിനഞ്ചോളം കുട്ടികൾ അംഗങ്ങളാണ് .മണിമരുത് , മാവ് , തുടങ്ങിയ മരങ്ങളാണ് കുട്ടികൾ നിരീക്ഷിച്ചുവരുന്നത് . 3. എന്റെ പ്ലാവ് ,എന്റെ കൊന്ന വിദ്യാലയത്തിൽ എന്റെ പ്ലാവ് ,എന്റെ കൊന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .വരിക്കപ്ലാവിന്റെയും കണിക്കൊന്നയുടെയും തൈകളാണ് കുട്ടികൾ നട്ടത് .കൂടാതെ വീട്ടിൽ പ്ലാവ് ഇല്ലാത്ത കുട്ടികൾക്ക് പ്ലാവിന്റെ തൈകളും വിതരണം ചെയ്തു.സീറോ വേസ്റ്റ് ,ഹീറോ ക്ലാസ് ക്ലാസ് മുറികളുടെയും സ്കൂളിന്റെയും എന്ന ലക്ഷ്യത്തിലേക്കാണ് വിദ്യാലയം മുന്നേറുന്നത് .ജൂലായ് മാസത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി . പൂമരക്കൂട്ടം പദ്ധതി വനംവകുപ്പ് നൽകിയ നൂറോളം പൂമരങ്ങൾ വിദ്യാലയത്തിൽ നട്ടുപിടിപ്പിച്ചു വരുന്നു .മണിമരുത്,പൂവരശ്,കൊന്ന തുടങ്ങിയ മരങ്ങളാണ് നട്ടുപിടിപ്പിച്ചത്.
-
-
വൃക്ഷത്തൈ വിതരണം
-
മഴവരകൾ
-
പരിസ്ഥ്തി ദിനം
-
പരിസ്ഥ്തി ദിനം
-
ൽമഴയാത്ര
-
ശുചിത്വ മിഷൻ അവാർഡ്
-
പരിസ്ഥിതി ദിനം
-
ജലദിനം
-
കുട്ടിച്ചന്ത-ചിങ്ങം1 കർഷകദിനം
-
ജലദിനം
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം