കെ.കെ.എം.എൽ.പി.എസ്.കാട്ടുശ്ശേരി‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ.കെ.എം.എൽ.പി.എസ്.കാട്ടുശ്ശേരി‍‍‍
വിലാസം
ആലത്തൂർ

ആലത്തൂർ
,
ആലത്തൂർ പി.ഒ.
,
678541
,
പാലക്കാട് ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ224100
ഇമെയിൽkkmlps1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21216 (സമേതം)
യുഡൈസ് കോഡ്32060200103
വിക്കിഡാറ്റQ64690121
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആലത്തൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ. എസ്. സരള
പി.ടി.എ. പ്രസിഡണ്ട്എ. ഷാജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം :

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.1933 ജൂലായ് 1  ന് മാധവവിലാസ് എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു .അന്നത്തെ മാനേജറായ  മലമലവീട്ടിൽ  മാധവൻ നായരുടെ വെസ്റ്റ് കാട്ടുശ്ശേരിയിലെ വീട്ടു വളപ്പിലാണ് വിദ്യാലയം ആരംഭിച്ചത്.അന്ന് ഒരു കൊച്ചു ഓലപ്പുരയായിരുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ് ആയിരുന്നു ഉണ്ടായിരുന്നത് .27 .10 .1941  ലെ  ഓർഡർ പ്രകാരം വിദ്യാലയത്തിന് അഞ്ചാം  തരത്തിനുള്ള  സ്ഥിര അംഗീകാരം കിട്ടി .വര്ഷങ്ങള്ക്കു ശേഷം 1944  ൽ  പുതിയ ഓടിട്ട കെട്ടിടം ഇപ്പോഴുള്ള സ്ഥലത്തു പണി കഴിച്ചു .അന്ന് വിദ്യാലയം മലബാർ ഡിസ്ട്രിക് ബോർഡിന്റെ  കീഴിലായിരുന്നു .അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ പാലക്കാട് മെമ്പർ മുൻ എം .പി വി .എസ് .വിജയരാഘവന്റെ പിതാവ് വി .ജി .സുകുമാരൻ ( എരിമയൂരിലെ പ്രശസ്ത കാർഷിക കുടുംബത്തിലെ പ്രധാനിയായിരുന്നു ) ആയിരുന്നു .എല്ലാ വർഷവും വിദ്യാലയത്തിൽ  പാലക്കാട് ഡി.ഇ.ഓ  ന്റെ സന്ദർശനം ഉണ്ടായിരുന്നു .5.11.1947 നു വിദ്യാലയത്തിന് മാധവ വിലാസ് എലിമെന്ററി സ്കൂൾ .കാട്ടുശ്ശേരി എന്ന പേര് മാറ്റി ഗോവിന്ദ മല മല നായർ മെമ്മോറിയൽ എയ്ഡഡ് എലിമെന്ററി സ്കൂൾ (ജി.എം.എൻ .എം .എൽ.പി .സ്കൂൾ )  എന്നാക്കി .01.06.1958.മുതൽ കേരള എഡ്യൂക്കേഷണൽ റൂൾസ് (കെ.ഇ.ആർ.)പ്രകാരം വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.15 .06 .1961  ൽ അഞ്ചാം  തരം ക്ലാസ് ഗവണ്മെന്റ് നിർദ്ദേശപ്രകാരം നിർത്തലാക്കി .1958  മുതൽ വിദ്യാലയം  ഡിഇഒ  ന്റെ കീഴിൽ നിന്നും മാറി എഇഒ യുടെ കീഴിലായി .വര്ഷങ്ങള്ക്കു ശേഷം വിദ്യാലയത്തിന്റെ മാനേജ്‌മന്റ് മാറി മലമൽ ശിവശങ്കരൻ നായർ ആയി.1977  ടു കൂടി വീണ്ടും മാനേജ്‌മന്റ് മാറി ശ്രീമതി.ലക്ഷ്മിയമ്മ ആയി .തുടർന്ന് 80 കാലഘട്ടത്തിൽ  കുഞ്ഞിരാമൻ മാസ്റ്റർ  മാനേജരായി .അന്നേരം വിദ്യാലയത്തിന്റെ പേര് വീണ്ടും മാറ്റി.കടമ്പടിയിൽ കുട്ടിയാണ്ടി മെമ്മോറിയൽ എൽ.പി .സ്കൂൾ (കെ.കെ.എം.എൽ.പി.സ്കൂൾ )എന്നാക്കി. 1995 നു ശേഷം വീണ്ടും വിദ്യാലയത്തിന്റെ മാനേജ്‌മന്റ് മാറി ശ്രീ.സ്വാമിനാഥൻ ആയി .2021 ടു കൂടി വിദ്യാലയത്തിന്റെ പഴയ ഒരു ബിൽഡിംഗ് മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു.

ഭൗതികസൗകര്യങ്ങൾ:

വിശാലമായ ക്ലാസ്സ്മുറികൾ ,കളിസ്ഥലം ,സ്മാർട്ട് ക്ലാസ്സ്‌റൂം ,ക്ലാസ് റൂം ലൈബ്രറി ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ,ശുചിയായ ടോയ്‍ലെറ്റുകൾ ,

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.മാസ്സ് ഡ്രില്ല് ,കായിക പ്രവർത്തനങ്ങൾ ,വിനോദ പ്രവർത്തനങ്ങൾ

മാനേജ്മെന്റ് :

വി.സ്വാമിനാഥൻ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ .വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി പിന്തുണച്ചു വരുന്ന ഒരു നല്ല മാനേജ്‌മന്റ് ആണ് വിദ്യാലയത്തിനുള്ളത്. 2022 അധ്യയന വർഷത്തിൽ  6 പുതിയ ക്ലാസ് മുറികൾ പണി കഴിപ്പിച്ചു . വെള്ളക്ഷാമം നേരിട്ടതുമായി ബദ്ധപ്പെട്ടു സ്കൂളിന് ബോർവെൽ നിർമിച്ചു .

അംഗീകാരങ്ങൾ :

അധ്യയന വർഷത്തിലെ ആലത്തൂർ സബ്ജില്ലയിലെ മികച്ച പി.ടി..എ  ക്കുള്ള അവാർഡ് വിദ്യാലയത്തിന് ലഭിച്ചു . എൽ .എസ എസ പരീക്ഷയിൽ ഉന്നത വിജയം നേടാൻ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2019  ൽ  4  കുട്ടികൾക്കും ,2020 ൽ  7 കുട്ടികൾക്കും  എൽ.എസ.എസ്  ലഭിച്ചു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


ക്രമ നമ്പർ പേര് വർഷം
1 മാധവൻ നായർ
2 രുഗ്മണിയമ്മ 1971
3 കുഞ്ഞിരാമൻ 1975
4 കുട്ടിപ്പാറു നേത്യാർ 1979
5 പി.എൻ.ഗൗരി 1985
6 ടി .പി .രാജലക്ഷ്മി 1986
7 നാരായണൻ 1987
8 എൻ.എസ് സരള 2006

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്‌കൂൾ അസംബ്ലി
പിറന്നാളിന് ഒരു  പുസ്തകം

പ്രധാന പ്രവർത്തനങ്ങൾ :

വഴികാട്ടി

ആലത്തൂര് നിന്നും കാവശ്ശേരി പോകുന്ന വഴിയിൽ ,ആലത്തൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും 2 കിലോമീറ്റർ ദൂരം .ചുണ്ടക്കാട് ജംഗ്‌ഷൻ എത്തുന്നതിനു മുൻപ്

Map