കെ.എ.യു.പി.എസ് തിരുവത്ര/അക്ഷരവൃക്ഷം/ഞാൻ വായിച്ച പുസ്തകങ്ങൾആർ.വി. അ്ഹ്മദ് ജലാലുദ്ദീൻ ക്ലാസ്സ് 5 B.

Schoolwiki സംരംഭത്തിൽ നിന്ന്

ആർ.വി. അ്ഹ്മദ് ജലാലുദ്ദീൻ ക്ലാസ്സ് 5 ബി. കുമാർ എ.യു.പി.സ്‌കൂൾ തിരുവത്ര

S/o. ആർ.വി. ശറഫുദ്ദീൻ കെ.എ.ഡി.എൽ.പി. സ്‌കൂളിനു സമീപം പി.ഒ. എടക്കഴിയൂർ ചാവക്കാട് തൃശ്ശൂർ ജില്ല. പിൻ : 680515 ഫോൺ : 9747759167

1. മെർക്കുറി ഐലന്റ് ലോകാവസാനം - അഖിൽ പി. ധർമ്മജൻ

നമുക്കൊരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വരാൻപോകുന്ന സംഭവങ്ങൾ വളരെ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. ഓരോ അദ്ധ്യായം കഴിയുന്തോറും ആകാംക്ഷ കൂടിക്കൂടി വരുന്നു. അതിശയങ്ങളുടെ ലോകമായ ആധുനിക ശാസ്ത്രത്തിന്റെ പുരോഗതികളിൽ ഊന്നി നിന്നു കൊണ്ട് മികച്ച അവതരണം. ഞാൻ ഈ സീസണിൽ വായിച്ചതിൽ എന്റെ മനസ്സിൽ ഒന്നാം സ്ഥാനം ലഭിച്ച പുസ്തകം. എന്റെ മനസ്സിനെ കവർന്നെടുത്ത കഥാപാത്രങ്ങളെ വീണ്ടും വീണ്ടും വവായിച്ചറിയാൻ കൊതി തോന്നുന്നു.

2. റോബിൻസൺ ക്രൂസോ - ഡാനി്‌യൽ ഡിഫോ (പുന: അബ്ദുല്ല പേരാമ്പ്ര)

ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏ്റ്റവുമധികം മൊഴിമാറ്റം ചെയ്യപ്പെട്ട കൃതി. ഉദ്വേഗ നിമിഷങ്ങളിലൂടെ എന്റെ മനസ്സിനെ കൊണ്ടുപോയ മറ്റൊരു കൃതി. ചെറുപ്പം മുതലേ കടലിനോടുള്ള പ്രിയം കൊണ്ടെത്തിച്ചത് റോബിൻസണെ കടലിൽ തന്നെ. അങ്ങനെ പലദ്വീപുകളിലും ഒറ്റപ്പെട്ടുപോയെങ്കിലും തോറ്റുകൊടുക്കാത്ത അചഞ്ചലമായ മനസ്സിനുടമ. ജീവിതത്തിലെ ഓരോ പ്രതിസന്ധികളേയും തരണം ചെയ്യാൻ നമുക്ക് ആത്മധൈര്യം നൽകന്നു.

3. വരയും വരിയും ചിരിയും - കുട്ടി എടക്കഴിയൂർ

സുപ്രസിദ്ധ കാർട്ടൂണിസ്റ്റ് കുട്ടിക്കയുടെ പുസ്തകം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. യഥാർത്ഥ ജീവിതത്തോട് ചേർ്ന്ന് നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന നർമ്മ കഥകൾ. പേരുപോലെ തന്നെ വരികൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന നിരവധി കഥാപാത്രങ്ങളുള്ള ഒരു പിടികഥകൾ. ഭീകരൻ, അസ്മാഉം മൊബൈലും, ജപ്പാൻകാരൻ മിസ്‌കീൻ, മരിച്ച മൊയ്തുക്ക, മാവേലി സ്പീക്കിംഗ്, സ്വാമിയാണോ താരം.... ഇങ്ങനെ പോകുന്ന കഥകൾ.. എല്ലാം ഹൃദ്യം തന്നെ. 4. നമ്മുടെ നബി 2 വാല്യങ്ങൾ - പ്രൊഫ.കൊടുവള്ളി അ്ബ്ദുൽകാദർ

കുട്ടികൾക്ക് വേണ്ടി എഴുതപ്പെട്ട നബി ചരിത്ര കഥകളിൾ ഏറ്റവുമധികം വായിക്കപ്പെട്ട ഗ്രന്ഥം. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും നമ്മെ പഠിപ്പിക്കുന്ന ഗ്രന്ഥം. നബിയുടെ ജീവിതത്തിനു മുമ്പുള്ള അറേബ്യയിലെ ചരിത്രം തുടങ്ങി നബിയുടെ ജീവിതാവസാനം വരെയുള്ള ചരിത്രം കുട്ടികളുടെ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. അറേബ്യയിലെ സംസ്‌കാരവും ജീവിത രീതികളും മനസ്സിലാക്കാനുതകുന്ന ഒരു ഗ്രന്ഥം. പഠി്ക്കാൻ കുറേ പാഠങ്ങളുൾക്കൊള്ളുന്നത്.

5. സ്ത്രീ വീടിന്റെ വിളക്ക് - കെ.വി.കെ. ബുഖാരി

എല്ലാവരാലും അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഉത്തമ ഗ്രന്ഥം. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന ചതിക്കുഴികളും അവയിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗവും സവിസ്തരം പറയുന്നു. മകൾ, ഭാര്യ, അമ്മ അങ്ങനെ കടന്നുപോകുന്ന സ്ത്രീ ജീവിതം ഒരു സമൂഹ സൃഷ്ടിപ്പിന്റെ അനിവാര്യത വിളിച്ചോതുന്നു.

6. തിരിച്ചുവരവ് - ഇബ്രാഹിം ടി.എൻ.പുരം

മദ്യവും മയക്കുമരുന്നും നിത്യജീവിതമാക്കിയ ഒരു സമൂഹത്തിൽ ജീവിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ ജമാൽ കുറേകാലം നാട് വിട്ട് പലയിടത്തും കറങ്ങി ലഭിച്ച നല്ല അനുഭവങ്ങളിലൂടെ തിരിച്ചുവന്ന് ആ നാടും നാട്ടുകാരേയും നല്ല വഴിയിലേക്ക് നയിക്കുന്നു. ജീവിതത്തിന്റെ താളം തെറ്റിയവർക്കും അവരെകൊണ്ട് പൊറുതിമുട്ടയവർക്കും ആശ്വാസം പകരുന്നൊരു അനുഭവ കഥ.