കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

നമ്മുടെ ലോകത്ത് കൊറോണ എന്ന മഹാമാരി വ്യാപിച്ച് കൊണ്ടിരിക്കയല്ലേ കൊറോണ യെക്കുറിച്ച് രണ്ടു വാക്ക് നിങ്ങളോട് സംസാരിക്കുവാൻ ഞാൻ ഈ അവസരം ഉപയോഗിക്കട്ടെ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ അസുഖം ഉടലെടുത്തത് പിന്നെ ഇറ്റലി എന്ന രാജ്യത്തിൽ വ്യാപിക്കാൻ തുടങ്ങി . ഇറ്റലിയിൽ നിന്നും വന്ന നാല് കുടുംബങ്ങൾ നമ്മുടെ രാജ്യമായ ഇന്ത്യയിലേക്ക് വന്നു അതിനാലാണ് കൊറോണ എന്ന മാരക രോഗം ഇവിടെയും വ്യാപിക്കാൻ തുടങ്ങിയത് . ഈ രോഗം 'കോവിഡ് 19” എന്ന പേരിലും ഇപ്പോൾ അറിയപ്പെടുന്നു. ഇറ്റലി, അമേരിക്ക,സ്പെയിൻ,ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിനാളുകൾ മരിച്ചുവീണു . നോക്കൂ കൂട്ടുകാരെ നമ്മുടെ ജീവൻ രക്ഷിക്കാനായി പൊരിവെയിലും കൊണ്ട് റോഡിൽ പോലീസ് കഷ്ടപ്പെടുന്നു, അതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ നമ്മൾ പുറത്തിറങ്ങാവു. എന്നാൽ ആവശ്യങ്ങൾക്ക് നാം പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുകയും അതുപോലെ ഉപയോഗശേഷം അത് കത്തിച്ചു കളയുകയും ചെയ്യുക . ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാൾ ഉപയോഗിക്കരുത് അങ്ങനെ ഉപയോഗിച്ചാൽ അസുഖം പെട്ടെന്ന് പകരും അതുമാത്രം പോരാ സോപ്പുപയോഗിച്ച് ഹാൻ വാഷ് ചെയ്യുക കൂടാതെ എല്ലാവരും വീട്ടിൽ നല്ല ഭക്ഷണം കഴിച്ച് ആരോഗ്യമുള്ളവർ ആയി നിൽക്കുകയാണ് വേണ്ടത്. നമ്മൾ ഇതെല്ലാം അതിജീവിക്കുക തന്നെ ചെയ്യും അതുപോലെതന്നെ ഭയമല്ല വേണ്ടത് ജാഗ്രതയാണ്

ഫാത്തിമ ഷഹഫ.യ‍ു
4 ബി കെ.എ.എൽ.പി.എസ് അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം