കെ.എച്ച് എസ് എസ്, തോട്ടര/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം നമ്മുടെ കടമ

 
പ്രകൃതി സംരക്ഷണം നമ്മൾ മനുഷ്യരുടെ കടമയാണ് . പ്രകൃതി സംരക്ഷിക്കാത്തതിന്റെ വിഭത്തുകൾ നാം മനുഷ്യർ തന്നെയാണ് അനുഭവിക്കുന്നത്.പ്രകൃതി നാശം നമ്മെ പല തരത്തിൽ സ്വാധീനിക്കും. മരങ്ങൾ നശിക്കുന്നതിലൂടെ നമ്മൾ ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറയുന്നു. ഡൽഹിയിലും മറ്റു പല സ്ഥലങ്ങളിലും ഓക്സിജൻ പാർലറുകൾ വരെ തുടങ്ങി. ഇത് നാം മനുഷ്യർ മരങ്ങൾ നശിപ്പിച്ചതിന്റെ ഫലമാണ് . പൊതു സ്ഥലങ്ങളിൽ മനുഷ്യർ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ മറ്റു പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവയെല്ലാം മനുഷ്യൻ തന്നെ വിപത്തായി മാറുകയാണ്. പ്ലാസ്റ്റിക് അടിഞ്ഞ് കൂടുന്നത് കാരണം മണ്ണ് മലിനീകരണമവു ന്നു. ഇൗ പ്ലാസ്റ്റിക് കവറുകളിൽ എല്ലാ മനുഷ്യരും ആണ് വേസ്റ്റ് തള്ളുന്നത്.ഈ വെസ്റ്റിൽ നിന്നും വരുന്ന വായു നാം ശ്വസിച്ചാൽ നമുക്ക് രോഗവും ബാധിക്കും.

              പ്രകൃതി സംരക്ഷിക്കാവുന്ന വഴികൾ
              

  • മരങ്ങൾ നട്ടു പിടിപ്പിക്കുക
  • പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക
  • പ്ലാസ്റ്റിക് കവറിന് പകരം തുണി കവറുകൾ ഉപയോഗിക്കുക
  • വേസ്റ്റുകൾ ജലാശയങ്ങളിൽ തള്ളരുത് അത് ജല മാലിനീകരണത്തിന് കാരണമാവും
  • മരങ്ങൾ വെട്ടി നശിപ്പിക്കരുത്
  • വീടിന്റെ മുൻവശത് സിമെന്റ് കൊണ്ടുള്ള കട്ടകൾ പതിപ്പിക്കരുത് പതിച്ചാൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങില്ല,ഇത് വെള്ളപോക്കത്തിന് കാരണമാവും.


hafeefa hasna
8f കെ.എച്ച് എസ് എസ്, തോട്ടര
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം