കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിസംരക്ഷണം

സംസ്കാരം ജനിക്കുന്നത് മണ്ണിൽ ന്നിന്നാണ്. മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും മലയാളികളിൽ നിന്നുമാണ് ജനിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച് നാം മുന്നിലാണെന്ന് ഇപ്പോഴും നാം തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നാം പിറകിലാണ്. ലോകം നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും വലിയ ഒന്നാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ് ഭൂമിയമ്മയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ വരും തലമുറക്ക് ഇവിടെ വാസയോഗ്യമല്ലാതാകും. "ഭൂമി എന്റെ അമ്മയാണ് ഞാൻ മകനുമാണ് " ഇങ്ങനെ മനസിൽ കണ്ടു കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം തയ്യാറാവണം. പ്രകൃതി രമണീയമായ നമ്മുടെ പരിസ്ഥിതിയെ സ്വാർഥ സ്വഭാവമുള മനുഷ്യർ വലിയ ഉത്പാദനങ്ങൾക്ക് വലിയ തോതിൽ നശിപ്പിക്കുന്നു. ഭൂമിയുടെ നാഡി ഞരമ്പുകൾ ആണ് പുഴകളും നദികളും അവയെല്ലാം കൊണ്ടും സമ്പന്നമാണ് നമ്മുടെ കേരളം. എന്നിരുന്നാലും അവയെല്ലാം ഓരോ നിമിഷവും നശിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ മാനവരാശിക്ക് പ്രകൃതിയുടെ തിരിച്ചടിയാണ് സാംക്രമിക രോഗങ്ങളും പ്രളയവുമെല്ലാം.എന്നിട്ടും നമ്മൾ മനസിലാക്കുന്നില്ല. ഇനി വരുന്ന തലമുറയ്ക്കു വേണ്ടി നാം മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഓരോ മനുഷ്യനും ഒരു ചെടിയെങ്കിലും നാട്ടു വളർത്തി പ്രകൃതിയെ പ്രണയിക്കണം. പ്രകൃതി നമ്മുക്ക് തരുന്ന സംഭാവനകൾ അളവറ്റതാണ്. അത് നാം പ്രയോജനപ്പെടുതുന്നത് മൂലം നാം നശിപ്പിക്കരുത്. വീടും അതിന് ചുറ്റുമുള്ളതിനപ്പുറമുള്ള പാരിസ്ഥിതിക ലോകത്തെ നാം തിരിച്ചറിയണം.. സ്നേഹിക്കണം................ സംരക്ഷിക്കണം...............

മുഹമ്മദ് മിഷാൽ കെ വി
8 G കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം