കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/കൊറോണ പറയും കഥ
കൊറോണ പറയും കഥ
എന്റെ പേര് കൊറോണ.. കുറച്ച് ദിവസങ്ങളായി നിങ്ങൾ എന്റെ പേരാണ് കേൾക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നാണ് എന്റെ ഉത്ഭവം. ഞാനൊരു ചെറിയ വൈറസ് ആണ്. പക്ഷേ ഞാൻ ചില്ലറക്കാരനല്ല. എനിക്ക് പെട്ടന്ന് രോഗം പടർത്താൻ കഴിയും. അത്കൊണ്ട് തന്നെ ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് നിരവധി ആളുകൾക്ക് നാശം വിതയ്ക്കാൻ എനിക്ക് കഴിഞ്ഞു. എങ്കിലും എന്റെ വരവോടെ ഒരുപാട് ഗുണങ്ങൾ നമുക്ക് ചുറ്റും സംഭവിച്ചിട്ടുണ്ട്. അതെന്തൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ? അന്തരീക്ഷ മലിനീകരണം കുറഞ്ഞു. പക്ഷികൾ, പൂമ്പാറ്റകൾ പോലുള്ള ജീവജാലങ്ങൾക്ക് പ്രകൃതിയിൽ സ്വതന്ത്രമായി ഉല്ലസിക്കാൻ സാധിച്ചു. ശബ്ദമലിനീകരണം കുറഞ്ഞു.പ്രകൃതി ചൂഷണം കുറഞ്ഞു അങ്ങനെയങ്ങനെ..........പിന്നെ നിങ്ങൾക്കും ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടില്ലേ..? ഈ കാലം നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഇത് നിങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരമാണ്. ഞാൻ ഒരു മഹാമാരിയാണെങ്കിലും നിങ്ങൾക്ക് എന്നെ നിഷ്പ്രയാസം പ്രതിരോധിക്കാൻ കഴിയും. എങ്ങനെയെന്നാൽ സോപ്പ് , ഹാൻവാഷ്, സാനിറ്റൈസർ ഇവ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. ഞാൻ പെട്ടന്ന് പകരുന്ന രോഗമായതിനാൽ ആളുകൾ കൂട്ടം കുടുന്ന സന്ദർഭം ഒഴിവാക്കുക..ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾക്ക് എന്നെ പ്രതിരോധിക്കാൻ കഴിയും...
|