ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ലിറ്റിൽകൈറ്റ്സ്/2026-29

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2026-29
അവസാനം തിരുത്തിയത്
28-05-2026Ranjithsiji

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.


== കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് എ ഗ്രേഡ് തിളക്കം ==

admin May 16, 2026

കെ.എം.എച്ച്.എസ്.എസ്. കുറ്റൂർ നോർത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് എ ഗ്രേഡ് തിളക്കം


വേങ്ങര: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിനുള്ള 'എ ഗ്രേഡ് അംഗീകാരം കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്വന്തമാക്കി. ഒരു വർഷക്കാലം വിദ്യാലയത്തിൽ വിജയകരമായി നടപ്പിലാക്കിയ വൈവിധ്യമാർന്നതും മാതൃകാപരവുമായ ഐ.ടി അധിഷ്ടിത പ്രവർത്തനങ്ങളാണ് യൂണിറ്റിനെ ഈ ഉന്നത നേട്ടത്തിന് അർഹമാക്കിയത്.

ലിറ്റിൽ കൈറ്റ്സിന്റെ പതിവ് തനത് പ്രവർത്തനങ്ങൾക്ക് പുറമെ, സമൂഹത്തിനും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്രദമായ നിരവധി പുതുമയാർന്ന പദ്ധതികളാണ് ഈ വർഷം യൂണിറ്റ് ഏറ്റെടുത്തു നടത്തിയത്. സ്വന്തം സ്കൂളിലെയും മറ്റ് വിദ്യാലയങ്ങളിലെയും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക ഐ.ടി പരിശീലനം നൽകാൻ യൂണിറ്റിന് സാധിച്ചു.

കൂടാതെ, ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥി നിർമ്മിച്ച റോബോട്ടിന്റെ പ്രദർശനം, റോബോട്ടിക് വർക്ക് ഷോപ്പ്, ഗെയിം ഡെവലപ്പിങ് എന്നിവയും യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള റോബോട്ടിക് പരിശീലനം, രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ, ലഹരിക്കെതിരെയുള്ള പോസ്റ്റർ നിർമ്മാണം, ഫ്രീ സോഫ്റ്റ‌വെയർ ഇൻസ്റ്റലേഷൻ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

നിലവിൽ മൂന്നു ബാച്ചുകളിലായി 105 വിദ്യാർത്ഥികളാണ് ഈ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ സജീവമായി പ്രവർത്തിക്കുന്നത്. കൈറ്റ് മെന്റർമാരായ കെ.കെ. സുഹറ, പി. മായ എന്നിവരുടെ മികച്ച നേതൃത്വത്തിലാണ് സ്കൂൾ ഈ അഭിമാന നേട്ടം കൈവരിച്ചത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഈ എ ഗ്രേഡ് തിളക്കമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

കുറ്റൂർ നോർത്ത് കെഎംഎച്ച്എസ് സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് അംഗീകാരം

വേങ്ങര • പ്രവർത്തന മികവിന് സംസ്‌ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എ ഗ്രേഡ് കുറ്റൂർ നോർത്ത് കെഎംഎച്ച്എസ് സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യൂണി റ്റിന്. ഭിന്നശേഷി കുട്ടികൾക്കു ള്ള പരിശീലനം, പൂർവവിദ്യാർഥി നിർമിച്ച റോബട്ടിന്റെ പ്രദർശനം,

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്, റോബട്ടിക് പരി ശീലനം, ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പോസ്റ്റർ നിർമാണം, ഫ്രീ സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ തുടങ്ങിയ പുതു മയാർന്ന പ്രവർത്തനങ്ങളാണ് യൂണിറ്റിനെ ഈ നേട്ടത്തിലേ

ക്കെത്തിച്ചത്. മൂന്നു ബാച്ചുകളി ലായി 105 വിദ്യാർഥികളാണ് ലി റ്റിൽ കൈറ്റ്സിൽ പ്രവർത്തിക്കു ന്നത്. കൈറ്റ് മെന്റ്റർമാരായ കെ.കെ. സുഹറ, പി.മായ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തന ങ്ങൾ നടത്തിയത്.