കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച വില്ലൻ.....
ലോകത്തെ വിറപ്പിച്ച വില്ലൻ.....
നമ്മുടെ ലോകം കോവിഡ് 19 എന്ന വൈറസിന്റെ പിടിയിലാണല്ലോ..... ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മഹാമാരി ആണിത്. ലോകാരോഗ്യ സംഘടന ആണ് ഈ വൈറസിന് കോവിഡ് 19 എന്ന പേരിട്ടത്. കൊറോണ വൈറസ് ഡിസീസ് 2019 ആണ് ഇതിന്റെ പേര്. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം കിരീടം എന്നാണ്. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് 2019 ഡിസംബർ 31 ന് ആണ് റിപ്പോർട്ട് ചെയ്തത്. രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക് വ്യാപിക്കുന്ന പാൻസമിക് അസുഖമാണിത്. വികസിത രാജ്യങ്ങളെപോലും ഇത് വിറപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂരിലാണ്. ആരോഗ്യ പ്രവർത്തകരും പോലീസുകാരും നമ്മുടെ ഭരണാധികാരികളും രാപകലില്ലാതെ നമ്മുടെ ഓരോരുത്തരുടെയും ജീവൻ രക്ഷിക്കാൻ കഷ്ടപ്പെടുകയാണ്. ലോകത്തിനു തന്നെ മാതൃകയായ നമ്മുടെ കേരളത്തിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ ആണ് 👍BREAK THE CHAIN 👍 ...... നമുക്ക് ചെയ്യാനുള്ളത് അത്യാവശ്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുക... മാസ്ക് ധരിച്ചു മാത്രം പുറത്തിറങ്ങുക. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. കുടുംബത്തോടൊപ്പം വീട്ടിൽ ചിലവഴിക്കുക. നമ്മൾ ചെയ്യുന്ന ഈ പ്രവർത്തികൾ നമ്മുടെ സമൂഹത്തിനു വേണ്ടി കൂടി ആണെന്ന് എപ്പോഴും ഓർക്കുക. വ്യക്തി ശുചിത്വം പാലിക്കുക........ STAY HOME...... STAY SAFE.....
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം