കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് ഭൂമിയുടെ ശാപം

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക് ഭൂമിയുടെ ശാപം

രാജു വർഷങ്ങളായി പുഴവക്കിലൂടെയാണ് സ്കൂളിലോട്ട് പോയിരുന്നത്.. കാലങ്ങളായി പുഴക്കുണ്ടാകുന്ന മാറ്റങ്ങൾ അവന്റെ ശ്രദ്ധയിൽപെട്ടിരുന്നു . ആദ്യമൊക്കെ തെളിഞ്ഞ വെള്ളവും. അതിൽ ആർത്തുല്ലസിക്കുന്ന മീൻ കൂട്ടങ്ങളും, ഇടക്കിടെ മേലോട്ട് വരുന്ന ആമകളും അവന്ന് കൗതുകരമായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയോ??.. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പുഴ നിറഞ്ഞിരിക്കുന്നു. ഇത് കാരണം മലിനമായ ജലവും ചാവാറായ മീനുകളും അവന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. ഇത് ഇല്ലായ്മ ചെയ്യാൻ അവൻ ആഗ്രഹിച്ചു. അടുത്ത ദിവസം ടീച്ചറോട് അവൻ കാര്യം ഉണർത്തുകയും രാജുവിന്റെ നേത്രത്വത്തിൽ പുഴയിലെ എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും എടുത്തു മാറ്റാനും . പ്ലാസ്റ്റിക് പ്രകൃതിക്ക് ഉണ്ടാക്കുന്ന ഭീക്ഷണികളെ കുറിച്ച് ജനങ്ങളെ മനസ്സിലാക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും തീരുമാനിച്ചു. അങ്ങനെ രാജുവിന്റെ നേത്രത്വത്തിൽ പുഴ ശുദ്ധീകരിക്കുകയും ജനങ്ങളെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു വേണ്ടി ബോധവൽക്കരിക്കുകയും ചെയ്തു..

SHAHMA. K
6 B കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം