കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2026-27
അധ്യാപകർക്കുള്ള മോട്ടിവേഷൻ ക്ലാസും എസ് ആർ ജി യും
30/05/26 ന് പുതിയ വർഷത്തേക്കുള്ള കാൽവെപ്പായി "ബി എ ടീച്ചർ പ്രൊഫഷണൽ" എന്ന വിഷയത്തിൽ അധ്യാപകർക്കുള്ള മോട്ടിവേഷൻ ക്ലാസ് ടീച്ചർ ട്രൈലെർ ആയ മുസ്തഫ സാറിൻറെ നേതൃത്വത്തിൽ നടന്നു.
തുടർന്ന് ഈ വർഷത്തെ ആദ്യ എസ് ആർ ജി നടന്നു.പുതിയ അധ്യയന വർഷത്തേക്കുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്തു.പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു.അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി .പരിസ്ഥിതിദിനം സമുചിതമായി നടത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു.സ്കൂൾ തുറക്കുന്നതിൻറെ ഭാഗമായി നടത്തിയ മുന്നൊരുക്കങ്ങൾ സുരക്ഷാക്ലബ്ബ് വിലയിരുത്തി .പുതിയ വർഷത്തെ വരവേൽക്കാൻ സ്കൂൾ ഒരുങ്ങി.
പ്രവേശനോത്സവം
പ്രവേശനോത്സവഗാനത്തോടെ കുട്ടികളെ സ്വീകരിച്ചു.യോഗം വാർഡ് മെമ്പർ ശ്രീമതി സാബിറ ഉദ്‌ഘാടനം ചെയ്തു .കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി .പ്രധാനാധ്യാപകൻ സ്വാഗതം പറഞ്ഞ യോഗത്തിൽ മാനേജർ നാസർ മാസ്റ്റർ,സീനിയർ അദ്ധ്യാപിക ബീന ടീച്ചർ,എൽ പി ,യു പി എസ് ആർ ജി കൺവീനർമാർ സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു ഒന്നാം ക്‌ളാസ്സിലെ എല്ലാകുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.തുടർന്ന് കുട്ടികൾക്ക് പായസം വിതരണം ചെയ്തു.ഉച്ചയോടെ യോഗം അവസാനിച്ചു.