ക്ഷണിക്കാത്തൊരതിഥിയായി
ഇന്നെൻ നാട്ടിൽ വന്നൊരു
ഇത്തിരിക്കുഞ്ഞൻ മഹാമാരി
കണ്ണത് കൊണ്ട് കാണൂല
ഗജവീരനേക്കാൾ ശക്തിയാണവന്
വുഹാനെന്ന അമ്മയിൽ പിറന്ന
കൊറോണ എന്ന് പേരിട്ട കുഞ്ഞൻ
ലോകമാകെ പരന്നാ കുഞ്ഞൻ
രാജ്യങ്ങളെമ്പാടും കീഴടക്കി
കാട്ടുതീ പോലെ പരന്ന്
ലോകത്തെ വിറപ്പിച്ചൊരു വമ്പൻ
സോപ്പും വെള്ളവും കണ്ടാലവൻ
ഓടും പെരുവഴി ദൂരം താണ്ടി