കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ അവധിക്കാലം

നമ്മൾ ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ച് ഒരു ചെറിയ ലേഖനം ഞാൻ ഇവിടെ കുറിക്കുന്നു.

എന്നെ പോലെയുള്ള കുട്ടികൾ ഏറ്റവും കൊതിച്ചിരുക്കന്ന കാലമാണല്ലോ ഈ രണ്ടു മാസത്തെ അവധിക്കാലം. ഈ അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് കളിക്കാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. കാരണം എനിക്ക് ഒരു പുതിയ ബൂട്ട് വാങ്ങിയിരുന്നു. ആ ബൂട്ടുമായി കളിച്ചു തിമർക്കാൻ എനിക്ക് ഈ അവധിക്കാലത്ത് കഴിഞ്ഞില്ല. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അവധിക്കാലം വേഗം എത്തി. സ്കൂളിൽ പഠനോത്സവം നടക്കുന്ന സമയത്താണ് 'കൊറോണ കാരണം സ്കൂളുകൾ അടക്കുകയാണ്' എന്ന വിവരം അറിഞ്ഞത്. അതു കേട്ട ഞാൻ വളരെയധികം സന്തോഷിച്ചു. പക്ഷേ വീട്ടിൽ പോയി കൂട്ടുകാരുമൊത്ത് കളിക്കാനോ , ബൂട്ടണിയാനോ എനിക്ക് സാധിച്ചില്ല.

എങ്കിലും ഞാൻ എൻ്റെ അനിയനുമൊത്ത് കളിച്ചും കഥകൾ വായിച്ചും പാട്ടു പാടിയും സൈക്കിൾ ചവിട്ടിയും ചിത്രങ്ങൾ വരച്ചും രസിക്കുന്നു.

ഈ ദുഃഖകരമായ "ലോക്ക്ഡൗൺ അവധിക്കാലം" രസകരമായി തള്ളിനീക്കുകയാണ് ഞാൻ . ഈ കൊറോണക്കാലം മാറി എൻ്റെ ബൂട്ടണിഞ്ഞു കളിക്കാനും പഠിക്കാനും അവസരം ഉണ്ടാവണേ എന്നുള്ള പ്രാർത്ഥനയോടെ എൻ്റെ ഈ കൊച്ചു ലേഖനം ഞാൻ അവസാനിപ്പിക്കുന്നു.

മുഹമ്മദ് നിഹാൽ കെ
4 A കെ എം എം എ യു പി സ്‌ക്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം