കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗലേയ പദത്തിനും വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ആരോഗ്യം, വൃത്തി വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം ഉപയോഗിക്കുന്നു. അതായത് വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ അതേപോലെ പരിസരം വൃത്തി വെടിപ്പ് ശുദ്ധി മാലിന്യസംസ്കരണം കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വവുമായി ഉപയോഗിക്കുന്നു. ഉദാഹരണം സമ്പൂർണ്ണ ശുചിത്വ പദ്ധതി(Total Sanitation Campaign).

വ്യക്തിശുചിത്വം ഗൃഹ ശുചിത്വം പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.
വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവർ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.

ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മറക്കുക.
രോഗബാധിതരുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. പൊതുസ്ഥലങ്ങളിൽ ഇരിക്കുക. വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ കഴിവതും സ്പർശിക്കാതെ ഇരിക്കുക.
പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കുക.
ഏതെങ്കിലും തരത്തിലുള്ള രോഗബാധ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക.

ഇപ്പോൾ ലോകരാഷ്ട്രങ്ങൾ നേരിടുന്ന കൊറോണാ വൈറസ് അല്ലെങ്കിൽ കോവിഡ്-19 എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ നമ്മൾ മനുഷ്യർക്ക് ശുചിത്വത്തിലൂടെ കഴിയും. കൊറോണ വൈറസിനെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ രോഗം സമൂഹത്തിൽ പടർന്നു പിടിക്കാതിരിക്കാൻ നാമൊരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട്. പനി, ചുമ, തുമ്മൽ, ശ്വാസതടസ്സം, തലവേദന, തൊണ്ടവേദന, വയറിളക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗബാധ തടയാൻ സോപ്പോ 70 ശതമാനം ആൽക്കഹോൾ അടങ്ങിയിരിക്കുന്ന സാനിടൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധിയാക്കുക. രോഗബാധിതരായി നിശ്ചിത അകലം പാലിക്കുക. ആളുകൾ കൂടുന്നിടത്ത് പോകാതിരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക എന്നിവയാണ് നമ്മൾ ചെയ്യേണ്ടത്.

ദർശന ബാലൻ
9C കെ ആർ പി എം എച് എസ് എസ് സീതത്തോട്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം