കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതി1

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി മാനവികതയുടെ കണ്ണാടിയാണ്. ആധുനിക ജീവിതത്തെ മികവിന് ഉച്ചസ്ഥായിയിൽ എത്തിക്കാൻ പരിശ്രമിക്കുന്ന മാനവർ അവരുടെ അമ്മയായ പ്രകൃതിയെ അത്യധികം ചൂഷണം ചെയ്യുന്നു പൂർവികർ നമ്മെ പഠിപ്പിച്ച പാഠങ്ങൾ ഇന്ന് ഇന്നില്ലതായിക്കൊണ്ടിരിക്കുന്നു മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മാറ്റം ഇല്ലാത്തവരായി തീരേണ്ട മാനവർ ഇന്ന് മാറ്റങ്ങൾക്ക് വിധേയം പെടുന്ന നഗരവത്കരണ ത്തിന്റെ പ്രതിഫലനം നമ്മുടെ പരിസ്ഥിതിയുടെ മുഖച്ഛായ തന്നെ മാറ്റുന്നു.

പ്രകൃതി നമ്മുടെ പെറ്റമ്മയ്ക്ക് സമാനമാണ് ലോകത്തുള്ള സർവ്വ ചരാചരങ്ങളുടെയും തറവാടാണ് പ്രകൃതി തറവാടിനെ സംരക്ഷണം നമ്മുടെ കർത്തവ്യമാണ്. പൂക്കൾ പുഴകൾ മൃഗങ്ങൾ വൃക്ഷങ്ങൾ മഴ ഇവയെല്ലാമാണ് പ്രകൃതിവിഭവങ്ങൾ ഇവയ്ക്കോരോന്നിനും പ്രാധാന്യമുണ്ട് വൃക്ഷങ്ങൾ ഇല്ലെങ്കിൽ മഴയില്ല മഴയില്ലെങ്കിൽ പുഴയിൽ പുഴയിൽ വെള്ളം ഇല്ല വെള്ളമില്ലെങ്കിൽ ജീവജാലങ്ങൾ അങ്ങനെ പരസ്പരം നേർചിത്രമാണ് നമുക്ക് നൽകുന്നത്. ഇവയിൽ ഏതെങ്കിലും ഒന്നിന് കേടു സംഭവിച്ചാൽ അത് പ്രകൃതിയുടെ നാശത്തിലേക്ക് വഴിയൊരുക്കും.

പ്രകൃതിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ജീവ സ്രോതസ്സാണ് വൃക്ഷങ്ങൾ. അവ വെട്ടിനശിപ്പിക്കുന്നതിന്റെ പ്രത്യാഘാതം അതിലേറ്റവും മുഖ്യമാണ് ആഗോളതാപനം. അതുമൂലം സൂര്യനിൽ നിന്ന് പ്രവഹിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാക്കി നേരിട്ട് ഭൂമിയിൽ എത്തുന്നു. കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാക്കുവാൻ കാരണമാകുന്നു. അതിനാൽ കുട്ടികളായ നമ്മൾ മരങ്ങൾ വെച്ചുപിടിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കണം. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുമ്പോൾ മാത്രമല്ല നാം നമ്മുടെ പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണ്ടത് എല്ലാ ദിന രാത്രികളിൽ നാം ഒന്നുചേർന്ന് പ്രകൃതിയെ സംരക്ഷിക്കണം. ദൈവത്തിന്റെ സൃഷ്ടിയിൽ മനുഷ്യനും മൃഗങ്ങളുമെല്ലാം ഒന്നാണെന്ന് ബഷീറിന്റെ വാക്കുകൾ ഉൾക്കൊണ്ട് നാളെയുടെ നന്മയ്ക്കായി പ്രവർത്തിച്ചു പ്രകൃതിയാകുന്ന അമ്മയ്ക്ക് പരമോന്നത ബഹുമതി നമുക്ക് നൽകാം.

ഷീന ഷിബു
8C കെ ആർ പി എം എച് എസ് എസ് സീതത്തോട്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം