കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/അക്ഷരവൃക്ഷം/ ഭൂമിതൻ താക്കീത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിതൻ താക്കീത്

 അതാ ആ മരച്ചില്ല നിലംപൊത്തിയിരിക്കുന്നു
അതാ ആ പാടശേഖരം തരിശായിരിക്കുന്നു
അതാ വൻമതിലുകൾ കെട്ടിപ്പടുക്കുന്നു
ആ മരക്കൊമ്പിലിനി ഒരു കുയിൽ പാടുമോ
ആ സ്നേഹമിനി കേൾക്കാൻ കഴിയുമോ?
ചൊല്ലുക ഇനിയിവിടെ വയൽക്കിളി എത്തുമോ?
ഉതിരുന്ന നെൽമണികൾ കൊത്തിയവർ പറക്കുമോ?
പറവകൾ കൂട്ടമായി കൂടണയും കാഴ്ച കാണാൻ കഴിയുമോ?
തൊടിയിലായി നിന്ന മുല്ലയും തെറ്റിയും മുക്കുറ്റിയും മൺമറയുമോ?
അവ നമ്മെ നോക്കിച്ചിരിക്കുമോ?
റോസയും പിച്ചിയും പിന്നെയും തളിരണിഞ്ഞീടുമോ?
അവതൻ സുഗന്ധം നുകരാൻ കഴിയുമോ
അമ്മ തൻ നെഞ്ചകം നീറുമെന്നോർക്കണം
ഇതിൻ തിക്തഫലം അനുഭവിക്കുമെന്നോർക്കണം
ഇതൊന്നും സ്വപ്നമല്ല, യാഥാർത്ഥ്യമെന്നോർക്കണം
അറിയില്ല മനുഷാ നീ ചെയ്യുന്നതിൻ ഫലം
അനുഭവിക്കേണ്ട തോ നിൻ വരും തലമുറ.



 

ഭാഗ്യലക്ഷമി .എം .ജെ
9B കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത