കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/വീണ്ടും പരിസ്ഥിതിക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും പരിസ്ഥിതിക്കായി
             നമുക്ക് ചുറ്റിലും ഉള്ളത് ഒരു മായാജാലമാണ് ഇന്ന് നാം ആരും കണ്ണ് കൊണ്ട് കണ്ട് അത് മായ്ച്ചുകളയുകയാണ് ചെയ്യുന്നത്, ആരും ഹൃദയം കൊണ്ട് ആ മായാജാലങ്ങളെ കാണുന്നില്ല. ആണ് ഭൂമി ഇന്ന് കാണുന്നജൈവവൈവിധ്യങ്ങളുടെ കാലം ആയി മാറിയത് ഇത് മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും ഭൂമിയെ സുന്ദരമാക്കുന്നു നിങ്ങൾക്ക് ചുറ്റിലുമുള്ള പരിസ്ഥിതിയെ നിങ്ങൾ കണ്ടു നോക്കൂ പരിസ്ഥിതി ദിനത്തിൽ അധ്യാപകർ കുട്ടികളെ ബോധവാന്മാരാക്കി പിന്നീട് കുട്ടികൾക്ക് പരിസ്ഥിതിയെ കുറിച്ച് കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ടായി അങ്ങനെ പരിസ്ഥിതിയെക്കുറിച്ച് മനസ്സിലാക്കിയ അവർ വീടുകളിൽ മരങ്ങളോ ചെടികളോ നടാൻ തീരുമാനിച്ചു. ആണെങ്കിൽ ചിന്നു ഓടിച്ചെന്ന് ഒരു റോസാ ചെടി എടുത്തു ഉണ്ണി ആണെങ്കിൽ ഒരു മാവും ഇരുവരും വൃക്ഷവും ചെടിയും എടുത്തു ഇത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉണ്ണി ചോദിച്ചു, 
     " ചിന്നാ നീ എന്തിനാണ് റോസാച്ചെടി എടുത്തത്" 
      "ചെടിയിൽ വളർന്നു വന്ന പൂവിനെ നോക്കുമ്പോൾ അതിൻറെ മൃദുലമായ ഇതളുകൾ കാണുമ്പോൾ നമ്മുടെ ഉള്ളിൽ എന്തെന്നില്ലാത്ത ആനന്ദം ഉണ്ടായിരിക്കും.

കൂടാതെ അതിൽ തേൻ നുകരാൻ ആയി എത്തുന്ന സ്വർണ്ണചിറകുള്ള പൂമ്പാറ്റകൾ പറന്നു വരുന്ന തേനീച്ച കൂട്ടങ്ങളെ നമ്മുടെ തോട്ടംനിറയെ വരും. ഇതൊക്കെ ഓർത്തു ഞാന് റോസാച്ചെടി എടുത്തത്" ചിന്നു ഒന്നുകൂടി പറയുകയുണ്ടായി "ഏതൊക്കെ ചെടികളും അതിൻറെ തായഭംഗി അത് പ്രകടിപ്പിക്കും എന്ന്.അത് റോസാപ്പൂ മാതൃമാകണമെന്നില്ല"

      "എന്തിനാണുണ്ണീനീ മാവ് എടുത്തത്"? ചിന്നുവിൻറ ഒരു ചോദ്യം.
      "അത് വേറൊന്നും കൊണ്ടല്ല. ഈ മാവ് വളർന്ന് വലുതായാൽ പല ജീവികളും വാസസ്ഥലങ്ങളും, ആഹാരവും, ശുദ്ധവായുവും, നമുക്ക് വേണ്ടി മാത്രമല്ല എല്ലാ ജീവികൾക്കും വേണ്ടിയാണ് ഞാൻ ഈ മരം എടുത്തത്" ഉണ്ണി ഒന്നുകൂടി കൂട്ടിച്ചേർത്തു നീ പറഞ്ഞത് ശരിയാണ് ചിന്നു ഓരോ ചെടികൾക്കും വൃക്ഷങ്ങൾക്കും  അതിൻറെ തായ ഓരോ ഭംഗിയും ഉണ്ടാകും"
      അവർ അങ്ങനെ റോസാ ചെടി നട്ടു വളർത്തി വലുതാക്കി. അവരുടെ കണ്ണുകളിൽ തെളിയുകയും ഉണ്ടായി പരിസ്ഥിതിയെ സംരക്ഷിക്കണമെന്നുള്ള ഒരു ദൃഢനിശ്ചയം. പൂമ്പാറ്റകളുടെ യും, തേനീച്ചകളുടെയും, മൂളിപ്പാട്ടുകൾ കിളികളുടെ മധുരമായ് കിനാവും, കൂടുകൂട്ടാൻ വന്നിരുന്നു കിളികളും, മാമ്പഴം കഴിക്കാൻ തുള്ളിച്ചാടി വന്ന  അണ്ണാൻ മാരെയും കണ്ടു  നില്ക്കുമ്പോഴാണ് മുണ്ടും മടക്കി കുത്തി കറുപ്പ് അമ്മാവൻറെ വരവ് വീടിന്ടെ ഉമ്മറത്ത് എത്തുന്നതിനു മുൻപ് തന്നെ അമ്മാവൻ വിളിച്ചു പറയുകയാണ്," ഉണ്ണി ഉണ്ണി ന്റ്റെ ചിന്നു" " നിങ്ങൾ എന്തു പണിയാ കാണിച്ചിരിക്കുന്നത് വീടിനുചുറ്റും  കാട് പടർത്തി യിരിക്കുന്നു.ഇതൊക്കെ വെട്ടി വൃത്തിയാക്കാൻ ഞാൻ എന്തു സമയം പിടിക്കും കും നിങ്ങൾ വിചാരിക്കുന്നത് ഇതിനെയൊക്കെ വിഷമം നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവോ?
      ഇതിനായി നമ്മൾ വൃക്ഷങ്ങളെയും ചെടികളെയും നശിപ്പിക്കും അല്ല വേണ്ടത് എന്നായിരുന്നു ചിന്നുവിനെ ചോദ്യം. നാം ഇതൊന്നും ഇല്ലാതെ എങ്ങനെ ജീവിക്കും ചിന്നുവും ഉണ്ണിയും അമ്മാവനെ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. പ്രകൃതി എന്നു പറയുന്നത് ഒരു മഹത്തായ വാക്കാണ്. നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടാണ് പരിസ്ഥിതി അതിനെ ഒരിക്കലും വെട്ടിനശിപ്പിച്ചു മുറിവേൽപ്പിക്കാൻ പാടുള്ളതല്ല എന്നും കുട്ടികൾ അമ്മാവനോട് പറഞ്ഞു മനസ്സിലാക്കുക യുണ്ടായി

അങ്ങിനെ ചിന്നുവും ഉണ്ണിയും ഇരുവർക്കും അധ്യാപകൻ പറഞ്ഞു കൊടുത്ത

     പരിസ്ഥിതിയെ കുറിച്ചുള്ള പാഠങ്ങൾ അമ്മാവന് പകർന്നുനൽകി നഷ്ടമാകുന്ന പച്ചപ്പിനെ നമ്മൾ ഒരുമിച്ചു തിരിച്ചെടുക്കുക ആണ് വേണ്ടത് എന്നും അല്ലാതെ പല വികസനങ്ങളും പേരും പറഞ്ഞത് നശിപ്പിക്കുകയല്ല വേണ്ടതെന്നും ഉണ്ണിയുടെ വാക്കുകൾ അമ്മാവന് പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രചോദനമായി മാറി. മണ്ണിൽ ഇറങ്ങാം പച്ച വിരിക്കാം എന്നും പറഞ്ഞ് അമ്മാവൻ പരിസ്ഥിതിയെ സംരക്ഷിക്കാൻ തുടങ്ങി. അങ്ങനെ ഉണ്ണിയും ചിന്നുവും പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങി. അപ്പോഴാണ് അവർ ഒരു കാര്യം മനസ്സിലാക്കിയത് മനുഷ്യർ ഏതെല്ലാം അല്ല മറിച്ച് മനുഷ്യൻ ഭൂമിയുടെ താണ് എന്ന്. ഇപ്പോൾ മനുഷ്യൻറെ അമിതമായി കൈകടത്തലുകൾ കാരണം ഭൂമി നശിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ അവർ അവർക്ക് ചുറ്റുമുള്ള ഭൂമിയുടെ മായാജാലങ്ങൾ കണ്ണ് കൊണ്ടും ഹൃദയം കൊണ്ടും നോക്കുവാൻ തുടങ്ങി.
ദേവിക പ്രദീപ്
8 B കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ