കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
        ജീവജാലങ്ങളിലൊക്കെ വ്യത്യസ്ത രൂപത്തിലുളള രോഗങ്ങൾ ഉണ്ടാവാറുണ്ട്.ഒരോന്നിനും അതിന്റെ ചികിത്സാമേഖലകളും ഉണ്ട്.എന്നാൽ മനുഷ്യർ മാത്രമാണ് ഈ വിവിധ രോഗങ്ങൾക്കെതിരെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നത്. ആരോഗ്യം എന്നുളളത് രോഗമില്ലാത്ത അവസ്ഥ എന്നുപറയാമെങ്കിലും ലോക ആരോഗ്യ സംഘടന നൽകുന്ന നിർവചനം പൂർണ്ണമായും മാനസികമായും ശാരീരികമായും സാമൂഹ്യപരമായും ആരോഗ്യമുളള അവസ്ഥയെയാണ് ഹെൽത്ത് എന്ന് പറയുന്നത്.ഈ മൂന്നു അവസ്ഥകളെയും വ്യത്യസ്ത തലത്തിലുളള അണുബാധകളോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ആരോഗ്യം നഷ്ടപ്പെട്ട് രോഗഭാധയുണ്ടാകാം.ഗർഭാവസ്ഥയിൽ ഉളള അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധ മരുന്നുകൾ കൊടുക്കാറുണ്ട്.പിന്നെ കുട്ടികൾക്ക് ബിസിജി,പോളിയോ എന്ന വിവിധ പ്രതിരോധ മരുന്നുകൾ നൽകുന്നു.ഇതുവഴി നിരവധി രോഗങ്ങളെ തടയാൻ സാധിക്കുന്നു.കുഷ്ടം, സ്മോൾപോക്സ് വിവിധതരത്തിലുളള കേൻസർ,എന്നിവയ്ക്കൊന്നും പ്രതിരോധ മരുന്നുകൾ ഇല്ല.പകർച്ച വ്യാധികൾക്കും അല്ലാതെയും പ്രതിരോധ മരുന്ന് കൊടുക്കുന്നു.
        രോഗങ്ങൾ രണ്ടു തരത്തിൽ പകരുന്ന രോഗവും പകരാത്ത രോഗവും.രോഗങ്ങൾ മനുഷ്യമനസ്സുകളെ അലോസരപ്പെടുത്തുന്നു.രോഗങ്ങൾ പിടിപ്പെടുമ്പോൾ സ്വന്തം ജീവിൻ നിലച്ചു പോകുമോ എന്നആശങ്കയിലാണ് എല്ലാവരും.നിസ്സാരമായ പനിയും ജലദോഷവും വരുമ്പോൾ പോലും നമ്മുടെ മനസ്സ് അത്രയേറെ അലോസരപ്പെടുന്നു.എന്നാൽ ഇപ്പോൾ ഇലകൾ കൊഴി‍‍ഞ്ഞുകൊണ്ടിരിക്കുന്നതുപോലെ ഇറ്റലിയിലും,അമേരിക്കയിലും,സ്പെയിനിലും മനുഷ്യൻ മരണത്തിനു കീഴടങ്ങി കൊണ്ടിരിക്കുന്നു.
         ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാനിലാണ് ഇതിന്റെ ഉത്ഭവം. ഈ കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാ‍ജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസ്സിന് ഇരയായിരിക്കുന്നത്. അതുകൊണ്ട് തന്നെ ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഈ വെെറസ് ബാധിച്ച് മരിച്ചത്. 16൦ൽ അധികം രാജ്യങ്ങളിൽ വെെറസ് സ്ഥിതീകരിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലും അതുകൊണ്ട് തന്നെ മരണസംഘ്യ ഇനിയും ഉയർന്നേക്കും  എന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്.
               ഈ കൊറോണ വെെറസ് കൊണ്ട് ഇതുവരെ ലോകത്ത് മരണത്തിന് കീഴടങ്ങിയവരുടെ  എണ്ണം 143,858 സ്ഥിതീകരിക്കപ്പെട്ടു.കൊറോണ വൈറസ്സുകളുടെ ഒരു വലിയ കൂട്ടമാണ്.ഇതിന്റെ ലക്ഷണങ്ങൾ പനി,ചുമ,ശ്വസതടസ്സം തുടങ്ങിയവയും പിന്നീടത് ന്യുമോണിയയിലേക്ക് നയിക്കുകയും ആണ് ചെയ്യുന്നത്.വൈറസ്സ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുളള ഇടവേള വെറും പത്തു ദിവസം മാത്രമാണ്.ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി,കടുത്ത ചുമ,ജലദോഷം,അസാധാരണമായ ക്ഷീണം,ശ്വാസ തടസ്സം എന്നിവ ഉണ്ടാകുമ്പോൾ കൊറോണ സ്ഥിരീകരിക്കും.
             ഇതിനെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത്.    

. നമ്മൾ എവിടെയെങ്കിലും യാത്രചെയ്ത് വന്ന് കഴിഞ്ഞാൽ 20 സെക്കൻറ്റ് നേരം കൈകൾ സോപ്പോ,സാനിറ്റൈസറോ ഉപയോഗിച്ച് കൊണ്ട് ശുചിയാക്കുക. . വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരുമായി സമ്പർക്കത്തിലേർപ്പെടാതെ ശ്രദ്ധിക്കുക. . എവിടെയെങ്കിലും പോവുകയാണെങ്കിൽ മാസ്കോ,തൂവാലയോ ധരിക്കുക. . നമ്മൾ ആരോടെങ്കിലും സംസാരിക്കുകകയാണെങ്കിൽ 1 മീറ്റർ സാമൂഹിക അകലം പാലിച്ചുകൊണ്ട് സംസാരിക്കുക. അങ്ങനെ സംസാരിക്കുമ്പോൾ അവരുടെ ഉമിനീര് നമമുടെ ശരീരത്തിൽ ആവാതെ ശ്രദ്ധിക്കണം.

          ഇങ്ങനെയൊക്കെ നമ്മൾ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് കൊറോണയെ അതിജീവിക്കാൻ കഴിയും.
   
         നമ്മുടെ ലോകത്ത് ഒരുപാട് ജനങ്ങൾ ചെറിയ കുടിലുകളിൽ താമസിക്കുന്നവരുണ്ട്.എന്നിട്ട് ഒരു നേരത്തെ ആഹാരത്തിനുവേണ്ടി തേങ്ങിക്കരയുന്നവരുണ്ട് അങ്ങനെയുളളവർ ഗവൺമെന്റിന്റെ നിർദേശപ്രകാരം വീട്ടിലിരിക്കുമ്പോൾ എന്തുകൊണ്ട് നമ്മളെപ്പോലുളള എല്ലാ സുഖസൗകര്യത്തോടു കൂടി കഴിയുന്നവ‍ർക്ക് ഗവൺമെന്റിന്റെ നിർദേശങ്ങൾ പാലിച്ചുകൂടാ?
      ഇപ്പോൾ കാണുന്ന കാഴ്ചകൾ ലോക്ഡൗൺ കാലമായിരുന്നിട്ടും ഒരോരോ കാരണങ്ങൾ പറ‍ഞ്ഞ് ആളുകൾ വണ്ടിയുമായി നിരത്തിലുറങ്ങുന്നതാണ്. എന്നിട്ട് അവർ മരണത്തെ മാടിവിളിക്കുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാൻ വേണ്ടി അവർ മല്ലടിക്കുന്നു.
             നമ്മൾ ഒരുപാട് വെല്ലുവിളികളെ നേരിട്ടതാണ്,പ്രളയം,ഓഖി,ചുഴലിക്കാറ്റ്,നിപ വൈറസ്സ് ഇപ്പോഴിതാ കൊറോണ വൈറസ്സും.നമ്മൾക്ക് വേണ്ടത്ര സുരക്ഷിതത്ത്വം തരാൻ ഒരുപാട് പേർ രാപ്പകൽ കഷ്ടപ്പെടുന്നു,ആരോഗ്യ വകുപ്പ്,ഉദ്യോഗസ്ഥർ,ആശുപത്രി ജീവനക്കാർ, പിന്നെ പോലീസ് ഉദ്യോഗസ്ഥർ.ഇവരൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നു തീരുമാനിച്ചുവെങ്കിൽ ഇപ്പോൾ മരണസംഖ്യ കൂടുകമാത്രമേയുള്ളു.അതേസമയം സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അവർ നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുമ്പേോൾ നമ്മവൾക്ക് അവരോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം അവരുടെ നിർദ്ദേശങ്ങൾ പാലിച്ചുക്കൊണ്ട് അവരോട് സഹകരിക്കുക എന്നതുമാത്രമാണ്. ഇവിടെ "ഭയമല്ല വേണ്ടത് ജാഗ്രതയാണ്”.എന്തിനേക്കാളും വലുത് ആരോഗ്യമാണ്."ആരോഗ്യമാണ് സമ്പത്ത് "."ജീവനുണ്ടെങ്കിലേ ജീവിതമുണ്ടാകൂ".
ഷിഖ ടി.എം
9 D കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം