കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ്.അമ്മയെ മാനഭംഗപ്പെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും.പരിസ്ഥി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒാർമ്മിക്കാനുളള അവസരമായി എെക്യരാഷ്ടൃസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതിദിനം ആചരിച്ചുതുടങ്ങുന്നത്.
       എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുവദിക്കാനുളള അവകാശവും സ്വാതന്ത്ര്യവുമാണ് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുളള ഒരു മാർഗ്ഗം.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു അവസാന കേന്ദ്രമായി നിലനിർത്തുകയും നുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
       നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങിൽ താമസിക്കുന്നത് കുടിവെളളത്തിനും ശുദ്ധീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.ആതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു.മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുളള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു.വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ ബാധിക്കുന്ന ഒരു പ്രധാനഘടകം.
ദിയനന്ദ.കെ
9 B കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം