കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം മനുഷ്യരിലും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം മനുഷ്യരിലും
ചുറ്റുപ്പാടുകൾ എന്ന വാക്ക് നാമിന്ന് ഏറെ പറയുന്ന ഒന്നുമാത്രം ആരാലും ചർച്ചചെയ്യപ്പെടാത്ത പരിതാപസ്ഥിതിയിലാണ് എന്നാണ് യാഥാർത്ഥ്യം...

നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുളള സൂപ്രകൃതിയിലുളള സ്ഥലങ്ങളേയും അവയുടെ നിലനിൽപ്പിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. എന്താണ് പരിസ്ഥിതിയെക്കുറിച്ച് പറയുന്നതിലെ പ്രാധാന്യം നിറയെ കല്പവൃക്ഷങ്ങും വയലുകളും പലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉളള ഇടമായിരുന്നു നമ്മുടെ സ്വന്തം എന്ന് അറിയപ്പെടുന്ന കേരളം.എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു.തെങ്ങുകൾ ഉണങ്ങിക്കരിഞ്ഞ് നിൽക്കുന്നു.ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ കിട്ടാതായിരിക്കുന്നു.എന്തിന് വിളനിലങ്ങൾക്കൂടി ഇല്ലാതായിരിക്കുന്നു.

      മഴപെയ്താൽ പുഴ കവിയുന്നൊരു അവസ്ഥ ഉണ്ടായിരുന്നു.എന്ത് കൊണ്ടാവാം ഇന്ന് അങ്ങനെയൊരുസ്ഥിതിവരാത്തത്. ഇൗ ചോദ്യങ്ങൾക്കെല്ലാം അവസാനം നാം എത്തിനിക്കുന്നിടമാണ് അന്തരീക്ഷ മലിനീകരണം എന്ന അതിഭീകരമായ പാരിസ്ഥിതിക പ്രശ്നത്തിലാണ്. നാം ഉപയോഗിക്കുന്ന പേസ്റ്റ്,സോപ്പ് ലോഷൻ,ഡിഷ് വാഷ്ബാർ,ടോയ്ല്റ്റ് ക്ലീനർ, സ്പ്രേ, ഹെയർകെയറുകൾ, റൂം ഫ്രെഷ്നർ മാറ്റിവയ്ക്കാനാവാത്ത പലതും കുറെശ്ശെയായി നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ഇവ ഭൂമിയിലെ അന്തരീക്ഷം എന്നതിനെ നശിപ്പിക്കുന്നു.ഫാക്ടറികൾ നമ്മുക്ക് പുരോഗമനം നൽകുന്നു എന്ന് നാം ചിന്തിക്കുുന്നു.ശരിയാണ് ,എന്നാൽ ഫാക്ടറികളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ പുറം തളളപ്പെടുന്ന മാലിന്യങ്ങൾ പുഴകളിലും,തോടുകളിലും തുറന്ന് വിടുമ്പോൾ വിഷാംശം കലരുന്ന ജലം പ്രകൃതിയിലെ അതിജീവനത്തിന്റെ സാധ്യതകൾ കുറയ്ക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകിടം മറിയുകയും ചെയ്യുന്നു.ജീവന് ആധാരമായ വായുവിന്റെ മലിനീകരണം നാൾക്കുനാൾ കൂടിവരുന്നു. 
          നല്ല അന്തരീക്ഷത്തിലെ നല്ല വ്യക്തികളും നല്ല സമൂഹവും നല്ല പരിസ്ഥിതിയോട് കുടിയ ആവാസവ്യവസ്ഥയും ലഭിക്കുകയുളളൂ.ആ ലക്ഷ്യത്തിനായി നമ്മുക്കോരോരുത്തർക്കും പ്രവർത്തിക്കാൻ മനസ്സുണ്ടാകട്ടെ എന്ന് സമാശ്വസിക്കാം.
ആവണി രമേശൻ എൻ.കെ
9 B കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം