കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/നഷ്ട സ്വർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ട സ്വർഗ്ഗം

നന്മയേറും ദിനം
 ഓർത്തുപോയ് ഞാൻ എൻ അമ്മതൻ നാവിൽ നിന്നൂർന്നു
 വീണൊരാ അക്ഷരപ്പുക്കളാൽ -
   ആ നന്മയേറും ദിനം ഓർത്തു പോയി .
   പാടും പുഴകളും വയലും, പുൽമേടുകളും,
കാനനഭംഗിയും ഓർത്തു പോയി.
എന്നുൾക്കാമ്പിലെവിടെയോ തെളിയുമാ ദൃശ്യങ്ങൾ -
 ഒരു നോക്കുകാണുവാൻ മോഹമായി.
കാണുവാനാശിച്ചു ചെന്ന ഞാൻ കണ്ടതോ- ആ
പരിസ്ഥിതി തൻ അസ്തികൂടം മാത്രം.
ഓടി അണഞ്ഞു ഞാൻ ചെന്നപ്പോൾ കണ്ടതോ-
കൂമ്പാരമാം ചവർക്കൂനകളും,
വറ്റിവരണ്ടൊരാ പുഴകളും മാത്രം.
നന്മയേറും വയൽ പാടങ്ങളെല്ലാം -
നികത്തി നിർമ്മിച്ചൊരാ -
ആകാശചുംബികളാം -
   ബഹുനില മാളികകൾ .

കണ്ടില്ല ഞാൻ അമ്മതൻ -
വായ്മൊഴികളിലൂറുമാ -
നന്മയേറും പാരിസ്ഥിതികമാം മനോഹാരിതയും.
അശ്രുകണങ്ങളാൽ ഓർത്തുപോകുന്നു
      ഞാൻ - ആ -
ഭംഗിയേറിടും പരിസ്ഥിതിയെ

സൂരജ്. എസ്.
8 G കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത