കൂവേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കിട്ടന് പറ്റിയ പറ്റ്
കിട്ടന് പറ്റിയ പറ്റ്
കുട്ടനും കിട്ടനും രണ്ട് ആനക്കുട്ടികളായിരുന്നു .കുട്ടൻ നല്ലവനും കിട്ടൻ വികൃതിയുമായിരുന്നു. ഒരിക്കൽ അമ്മയാന ഭക്ഷണം തേടി പോകുമ്പോൾ കുട്ടനെയും കിട്ടനെയും ഓർമിപ്പിച്ചു.; " മക്കളെ, ഇവിടെ മിട്ടു എന്ന പാമ്പ് ഇറങ്ങിയിട്ടുണ്ട്.അതുകൊണ്ട് രണ്ട് പേരും പുറത്തിറങ്ങരുത് എന്നു പറഞ്ഞ് അമ്മയാന ഭക്ഷണം തേടി പോയി. അമ്മ പറഞ്ഞതു കേട്ട് രണ്ട് പേരും വീട്ടിനുള്ളിൽ നിന്നും കളിച്ചു. കുറെ കഴിഞ്ഞപ്പോൾ കിട്ടന് മടുപ്പ് തോന്നി. കിട്ടൻ കുട്ടനോട് പറഞ്ഞു.കുട്ടാ എനിക്കു മടുത്തു. അതുകൊണ്ട് ഞാൻ പുറത്തേക്ക് പോവുകയാണ്. കിട്ടൻ പറഞ്ഞതു കേട്ടപ്പോൾ കുട്ടൻ പറഞ്ഞു. "കിട്ടാ, അമ്മ നമ്മളോട് പറഞ്ഞതല്ലേ മിട്ടു എന്ന പാമ്പ് ഇറങ്ങിയിട്ടുണ്ടെന്ന്? അതുകൊണ്ട് നീ പുറത്തേക്ക് പോകരുത് കിട്ടൻ അതൊന്നും അനുസരിക്കാതെ പുറത്തേക്ക് പോയി.പാവം കുട്ടൻ. അവൻ അതെല്ലാം നോക്കി നിന്നു. കിട്ടൻ കാട്ടിലൂടെ നടന്നു കൊണ്ടിരിക്കുമ്പോൾ വഴിയിൽ ഒരു കറുത്ത കയർ കണ്ടു. അവൻ തുമ്പിക്കൈ കൊണ്ട് അതിനെ തൊട്ടു. പെട്ടെന്ന് അത് പത്തി വിടർത്തി. അവൻ പേടിച്ചു വിറച്ചു.അതു തന്നെയാണ് മിട്ടു പാമ്പ് .അവൻ തിരിഞ്ഞോടാൻ തുടങ്ങിയതും മിട്ടു പാമ്പ് അവന്റെകാലിൽ ചുറ്റി. അവൻ പേടിച്ച് നിലവിളിച്ചു. ഭക്ഷണം തേടിപ്പോയ അമ്മയാന തിരിച്ചെത്തി. കിട്ടനെവിടെ? അമ്മ ചോദിച്ചു.കുട്ടൻ ഓടി വന്ന് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അമ്മ കിട്ടനെ കാത്ത് നിന്നു. ഒടുവിൽ പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കിട്ടൻ അമ്മയുടെ അരികിലെത്തി.അമ്മ അവനെ ശകാരിച്ചു.ഇനി മുതൽ ഞാൻ അമ്മ പറഞ്ഞത് അനുസരിക്കും' അമ്മ എന്നോട് ക്ഷമിക്കൂ. ഇന്നു മുതൽ ഞാൻ അമ്മയുടെ അനുസരണയുള്ള കുട്ടിയായി തീരാം." ഇതു കേട്ടപ്പോൾ അമ്മയാനയുടെ കണ്ണുകൾ നിറഞ്ഞു പോയി. കിട്ടൻ ആലോചിച്ചു.അമ്മയ്ക്ക് നമ്മളോടുള്ള സ്നേഹവും കരുതലും കൊണ്ടല്ലേ പുറത്ത് പോകരുതെന്ന് പറഞ്ഞത് ? അമ്മയുടെ വാക്കുകൾ ഞാൻ അനുസരിക്കാതിരുന്നത് വലിയ തെറ്റു തന്നെ. ഇനിമുതൽ ഞാൻ നല്ലവനായി ജീവിക്കും. അമ്മയുടെ സ്നേഹമുള്ള മകനായി, തണലായി ,താങ്ങായി എന്നും അമ്മയുടെ കൂടെയുണ്ടാകും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |