കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ ഇന്ന് പരിസ്ഥിതി മലിനീകരണം അതി ഭയാനകമാണ്. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരു പോലെ മലിനമായിരിക്കുന്നു. നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതനുസരിച്ച് നഗരങ്ങളിൽ ജനപ്പെരുപ്പം ഉണ്ടാവും. അതോടൊപ്പം 'മാലിന്യങ്ങൾ കുന്നുകൂടുന്നു.മാലിന്യങ്ങൾ വേണ്ടതു പോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സാങ്കേതിക വിദ്യകൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും വേണം. അല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും. രോഗങ്ങൾങ്ങൾ പടർന്നു പിടിക്കും, ആശുപത്രികൾ നിർമ്മിച്ചതുകൊണ്ടോ പുതിയ ഔഷധങ്ങൾ കണ്ടെത്തിയത് കണ്ടെത്തിയതുകൊണ്ടോ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. വീടും പരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത്. മാലിന്യങ്ങളെ കഴിവതും പുനരുപയോഗിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ആദ്യം വേണ്ടത് ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരംതിരിക്കുകയാണ്. ജൈവ മാലിന്യങ്ങളിൽ നിന്ന് ജൈവവളമുണ്ടാക്കാം. അത് കൃഷിക്ക് അത്യന്തം ഗുണകരമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്ക്കരിച്ച് പുനരുപയോഗിക്കാം. ഉദാഹരണത്തിന് അവ ഉപയോഗിച്ച് ബാഗ്, കൂട, പായ, തുടങ്ങിയ പലതരം നിത്യോപയോഗ വസ്തുക്കളുണ്ടാക്കാം. ഇങ്ങനെ പലവിധത്തിലുള്ള കർമ്മ പരിപാടികൾ നമ്മൾ ആവിഷ്ക്കരിക്കണം. ജനങ്ങളിൽ ശുചിത്വത്തെ കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും അവബോധം വളർത്തുകയും വേണം ഒരു ഗ്രാമത്തിൽ ശുചീകരണവാരം ഉദ്ഘാടനം ചെയ്യാൻ ഒരു മന്ത്രിയെ വിളിച്ചു.മന്ത്രി തലേന്നു രാത്രി ഗ്രാമത്തിലെത്തി. ഉദ്ഘാടന ദിവസം രാവിലെ മന്ത്രിയെ കാണാനെത്തിയവർ അദ്ദേഹത്തെ കണ്ടില്ല. അന്വേഷിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിലെ തെരുവുകൾ ചൂലുകൊണ്ട് അടിച്ചു വാരി വൃത്തിയാക്കുന്നതാണ് കണ്ടത്. ഇത് കണ്ട് ഗ്രാമീണർ ഓരോരുത്തരായി 'അദ്ദേഹത്തെ സഹായിക്കാൻകൂടി. അതൊരു ഗ്രാമോത്സവം പോലെയായി. ഉദ്ഘാടന സമയമായപ്പോഴേക്കും ഗ്രാമം മുഴുവൻ വൃത്തിയായി. "പ്രസംഗമല്ല പ്രവൃത്തിയാണ് പ്രധാനം. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നതിനേക്കാൾ പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനങ്ങൾക്ക് എളുപ്പം അവയെ ഉൾക്കൊള്ളാൻ സാധിക്കും. പണ്ടുകാലത്ത് പരിസ്ഥിതി സംരക്ഷണം പ്രത്യേകിച്ചു ആവശ്യമുണ്ടായിരുന്നില്ല .കാരണം പ്രകൃതിസംരക്ഷണം സമൂഹജീവിതത്തിന്റെ ഭാഗമായിരുന്നു .സൃഷ്ടിയിൽ സ്രഷ്ടാവിനേക്കാൾ അവർ പ്രകൃതിയെയും ജീവജാലങ്ങളെയും ഈശ്വര തുല്യംസ്നേഹിക്കുകയും സേവിക്കുകയും ചെയ്തു.ഈ മനോഭാവം ഒന്നുകൂടി ഉണർത്താൻ നമ്മൾ ശ്രമിക്കണം.മാതാ വിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. അമ്മ പോഷകാംശങ്ങളടങ്ങിയ ആഹാരം കഴിക്കുന്നവളും സന്തോഷവതിയുമാണെങ്കിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാലിലൂടെയും അമ്മയുടെ സ്നേഹവാത്സല്യത്തിലൂടെയും അതിന്റെ ഗുണഫലം ലഭിക്കും. അതുപോലെ പ്രകൃതിയാവുന്ന അമ്മയുടെ ആരോഗ്യം സുരക്ഷിതമായിരുന്നാൽ നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധവും കഴിക്കുന്ന ആഹാരം പോഷകാംശമുള്ളതായി തീരും. പ്രകൃതി മലിനമാകാതെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അതിന്റെ ഗുണഫലം ലഭിക്കും. അതുപോലെ പ്രകൃതിയാവുന്ന അമ്മയുടെ ആരോഗ്യം സുരക്ഷിതമായിരുന്നാൽ നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധവും കഴിക്കുന്ന ഭക്ഷണം പോഷകാംശമുള്ളതുമാവും. പ്രകൃതി മലിനമാകാതെ സംരക്ഷിക്കാൻ നമുക്ക് സാധിക്കണം.അതിന്റെ ഗുണം ഭാവിതലമുറയ്ക്ക് കൂടിയാണ്.


സയന.പി
6 D കൂത്തുപറമ്പ യു പി, കണ്ണൂർ, കൂത്തുപറമ്പ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം