കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന കൊറോണ

         ലോകം മുഴുവൻ പകച്ചുപോയി
       ഒരു കുഞ്ഞു വൈറസിനു മുന്നിൽ
         'കൊറോണ' എന്നതിന് പേരിട്ടു-
      അതിനെ  കോവിഡ് 19 എന്നും വിളിച്ചു.
           ഭൂമി അടക്കി ഭരിച്ചിരുന്ന മനുഷ്യർ 
                 പേടിച്ചു വിറച്ചു പോയി                          
         ആ കുഞ്ഞു വൈറസിനു മുന്നിൽ
         അഹങ്കരിച്ച് മറ്റ് ജീവജാലങ്ങളെ-
      തടവറയിലാക്കി രസിച്ചിരുന്ന മനുഷ്യരും-
           അനുഭവിച്ചു തടവറയിലെ ജീവിതം
          'കൊറോണ' എന്ന വൈറസ് -
          ചൈനയിലെ 'വുഹാനിൽ' നിന്നും
     വ്യാപിച്ചു എന്ന് മാത്രമറിയാം മനുഷ്യന്
           എങ്ങനെ വന്നുവെന്നറിയാൻ 
           പലരും ശ്രമിച്ചു പിൻവാങ്ങി-
       സംശയങ്ങൾ മാത്രം ബാക്കിയായി-
   പ്രകൃതി കൈയേറിയ അന്ധരായ മനുഷ്യരെ
           കണ്ണുതുറപ്പിക്കാൻ ദൈവം-
          തന്നൊരവസരമാണിത്-
      കൈകോർത്തു നമുക്ക് നല്ല മനസ്സോടെ
       ഒന്നിച്ച് നേരിടാം ഈ മഹാമാരിയെ
             വ്യക്തിശുചിത്വം പാലിച്ച്
             പരിസരശുചിത്വം പാലിച്ച്
                 അകലം പാലിച്ച്
            വീട്ടിനുള്ളിൽ തന്നെ  കഴിയാം
       "കൊറോണ" യെ നമുക്ക് തുരത്താം-
  നല്ലൊരു നാളേക്ക് വേണ്ടി-
           നല്ലൊരു ഭൂമിയെ കാണാൻ.

വൈഗ
5 B കൂത്തുപറമ്പ് യു. പി. സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത