കൂത്തുപറമ്പ് ഹൈസ്കൂൾ/അക്ഷരവൃക്ഷം/ഉയിർത്തെഴുന്നേൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയിർത്തെഴുന്നേൽപ്പ്

ഒരു വിളക്ക് എല്ലാവർക്കും വെട്ടം നൽകിക്കൊണ്ടിരിക്കെ ഒരു കൊടുങ്കാറ്റ് ആ തിരി അണച്ചു. അത് ഇരുട്ടായി ഭൂമിയെ വിഴുങ്ങാൻ തുടങ്ങി. പ്രകൃതിയോ മനുഷ്യനോ എത്ര ശ്രമിച്ചിട്ടും ആ തിരി വീണ്ടും പ്രകാശിപ്പിക്കാൻ കഴിഞ്ഞില്ല. ആ കൊടുങ്കാറ്റിന് ചിലരൊക്കെ ചേർന്ന് ഒരു പേരു നൽകി. "കോവിഡ് 19”. അതു ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഭൂമിയിലെ പല സ്ഥലങ്ങളിലും വ്യാപിച്ചു. കോവിഡ് നിമിഷങ്ങൾ കഴിയും തോറും ശക്തനായി വന്നു. കോവിഡിനെ പിടിച്ചുകെട്ടാൻ പ്രകൃതിക്കോ മനുഷ്യനോ കഴിഞ്ഞില്ല. അത് ആഞ്ഞുകൊത്താൻ തുടങ്ങി. ഭൂമിയിലെ സർവചരാചരങ്ങളും ഒരു കൈയും മനസ്സുമായി മുന്നോട്ടു പോവുകയാണ്. അങ്ങനെയിരിക്കെ മനുഷ്യജീവൻ പൊലിയാൻ തുടങ്ങി. ഇതിനെതിരെ പൊരുതുവാനും നമുക്കേവർക്കും ഒരാശ്രയമാവാനും ആ ദൈവപുത്രന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരാണ് ഡോക്ടർമാർ. ജനങ്ങൾ സ്വന്തം വീടുകളിൽ അടച്ചിരിക്കുന്നു. പ്രകൃതി നിശ്ചലമായിരിക്കുന്നു. കോവിഡ് ശമിക്കുന്നു എന്ന വാർത്ത കേൾക്കാൻ കൊതിക്കുകയാണ് ജനങ്ങൾ. പാവങ്ങളും പണക്കാരും തുല്യർ. ഹിന്ദുക്കളും മുസ്ളീങ്ങളും തുല്യർ. എല്ലാവർക്കും ഒരേ പ്രാർത്ഥന കോവിഡിനെ തുരത്തണം. മനുഷ്യരുടടെ ചെറുത്തുനിൽപ്പിന് തീർച്ചയായും ഫലം കാണും. പ്രകൃതി എല്ലാം അറിയുന്നവളാണ് എല്ലാം കേൾക്കുന്നവളും.

അഥീന എ
9A കൂത്തുപറമ്പ്ഹൈസ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം