കൂടുതൽ വായിക്കുകഎസ് എൻ എൽ പി എസ് കാക്കാണിക്കര/ചരിത്രം
തിരുവന്തപുരം ജില്ലയിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കിഴക്ക് ഭാഗത്തു സ്ഥിതിചെയ്യുന്ന മലയോര പ്രേദേശമാണ് കാക്കാണിക്കര. തിരുവനന്തപുരം വിമാനത്താവള വികസനത്തിന്റെ ഭാഗമായി അവിടന്ന് കുടിയൊഴിപ്പിക്കപെട്ട ആളുകൾക്ക് സർക്കാർ ഈ പ്രദേശത്ത് ഭൂമി പതിച്ചു നൽകുകയുണ്ടായി.ശിരിയായ യാത്ര സൗകര്യമില്ലാതിരുന്ന ഈ പ്രദേശത്തുനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പോയി പഠിക്കാൻ ഇവിടത്തെ കുട്ടികൾക്ക് സാധിച്ചിരുന്നില്ല .ഈയവസരത്തിൽ ഭരതന്നൂർ കേന്ദ്രമാക്കി യോഗീസ് ട്രസ്റ്റ് രൂപീകരിച്ചു. കാക്കാണിക്കര പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവിശ്യകത തിരിച്ചറിഞ്ഞ ട്രസ്റ്റ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു വേണ്ടി ശ്രമിക്കുകയും 1976 ജൂൺ ഒന്നിന് യോഗീസ് പ്രൈമറി സ്കൂൾ എന്ന പേരിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകൾ അടങ്ങിയ ഒരു എയ്ഡഡ് പൊതു വിദ്യാലയം ആരംഭിച്ചു.