കൂടാളി യു പി എസ്‍‍‍‍/അക്ഷരവൃക്ഷം/കോറോണയും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയും പ്രതിരോധവും

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണാ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ചൈനയിലെ വുഹാനിൽ നിന്നും വന്ന മൂന്ന് മെഡിക്കൽ വിദ്യാർത്ഥികളിലൂടെ ആണ് നമ്മുടെ രാജ്യത്തെ കോറോണവൈറസ് ആദ്യമായി എത്തിയത്. പിന്നീട് ഇറ്റലി കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ആളുകളുടെ വീണ്ടും നമ്മുടെ രാജ്യത്ത് കൂടുതലായി പടർന്നു ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ഈ ഘട്ടത്തിലാണ് നാം ഈ വൈറസിനെ എങ്ങനെ പ്രതിരോധിക്കണം എന്ന കാര്യത്തെ കുറിച്ച് ആലോചിക്കുന്നത് അതിനെ പ്രതിരോധിക്കാനായി നാമോരോരുത്തരും ധാരാളം മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ് ആരോഗ്യവിദഗ്ധർ പറയുന്നത് അനുസരിച്ച് മാസ്ക് ധരിക്കുക കൈകൾ സാനിറ്റിയ്‌സ്‌ ചെയ്യുക പ്രത്യേകിച്ച് സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് പൊതു സ്ഥലങ്ങളിൽ പോയി കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ മറ്റുകാര്യങ്ങൾ ചെയ്യാൻ പാടുള്ളൂ ഇതുകൂടാതെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഭക്ഷണം കഴിക്കുന്നത് രോഗത്തിൻറെ കാഠിന്യം കുറയ്ക്കുന്നതിന് സഹായകമാണ് നാം ഓരോരുത്തരും ഈ വൈറസിനെ തുരത്താൻ ശ്രമിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വിദേശത്തു നിന്നെത്തിയ വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും അവരുമായി സമ്പർക്കം പുലർത്തിയിരുന്നു ആളുകളാണ്.അവർ കൃത്യമായ നിരീക്ഷണത്തിൽ കഴിയുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ നാട്ടിലെ മറ്റുള്ളവർക്ക് രോഗം വരാതെ നോക്കാൻ കഴിയും ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായി മാറിയിരിക്കുകയാണ് കോവിഡ് ഈ മഹാമാരിയെ തുരത്താൻ നമുക്ക് ഒരുമയോടെ പൊരുതാം

പ്രിയനന്ദ് കെ
7th B കൂടാളി യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം